ഇനി ഏഴു ദിനങ്ങള്‍ മാത്രം; മലപ്പുറത്തിന് വോട്ടുറപ്പിക്കാന്‍ വീറും വാശിയും
മലപ്പുറം: പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രചാരണ പരിപാടികളില്‍ വീറും വാശിയും ശക്തമായി. പൊതുയോഗങ്ങളിലും കുടംബസംഗമങ്ങളിലും പരമാവധിയാളുകളെ പങ്കെടുപ്പിച്ചു വോട്ടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ പെരിന്തല്‍മണ്ണ മണ്ഡലത്തിയായിരുന്നു പര്യടനം നടത്തിയത്. രാവിലെ 10.30നു പട്ടിക്കാട് ചുങ്കത്തുനിന്ന് ആരംഭിച്ച് ഉച്ചയ്ക്കു ഒന്നരയോടെ മണ്ണാര്‍മല പള്ളിപ്പടിയില്‍ സമാപിച്ചു.ബി.ജെ.പി ദേശീയ തലത്തില്‍നിന്നു സംസ്ഥാനത്തിലേക്കെത്തുമ്പോള്‍ വോട്ടര്‍മാരെ കബളിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ഹമീദ്, എന്‍. ശംസുദ്ദീന്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ബാബു പ്രസാദ്, മാത്യൂ സെബാസ്റ്റ്യന്‍, സി. സേതുമാധവന്‍, എ.കെ നാസര്‍ എന്നിവര്‍ അനുഗമിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ എം.ബി ഫൈസല്‍ ഇന്നലെ മങ്കട മണ്ഡലത്തില്‍ പ്രചാരണം നടത്തി. രാവിലെ പുഴിപ്പറ്റയില്‍ തുടങ്ങി വൈകിട്ട് സമാപിച്ചു. എം.എല്‍.എമാരായ മുരളി പെരുനെല്ലി, കെ.വി അബ്ദുല്‍ ഖാദര്‍, കെ. ബാബു, ജില്ലാപഞ്ചായത്തംഗം ടി കെ റഷീദലി, പി. ജ്യോതിഭാസ്, പി.കെ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് വേങ്ങര മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ കാരാതോട്ട് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു ഉദ്ഘാടനം ചെയ്തു. കാരാട് സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."