മഴയിലും കാറ്റിലും തിരക്കൊഴിയാതെ കെ.എസ്.ഇ.ബി
മീനങ്ങാടി: ഇടമുറിയാതെ മഴ തുടരുന്ന ജില്ലയില്‍ മുറപോലെ വൈദ്യുതി നിലക്കുന്നതും പതിവാകുന്നു.വൈദ്യുതിക്കമ്പികള്‍ക്ക് മുകളിലേക്ക് തൂങ്ങി നില്‍ക്കുന്നതും വീഴാനായതുമായ മരങ്ങള്‍ യഥാക്രമം മുറിച്ച് മാറ്റാത്തതാണ് വൈദ്യുതി തടസപ്പെടാന്‍ ഇടയാക്കുന്നത്.
ജില്ലയില്‍ പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി കെ.എസ്.ഇ.ബി സെക്ഷനുകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. വനമേഖലയിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പികള്‍ക്ക് മുകളിലേക്ക് മരവും കമ്പുകളും പൊട്ടി വീണ് വൈദ്യുതി തൂണുകളും കമ്പികളും ക്രോസാമുകളും തകരുന്നതിനാല്‍ പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി മേഖലകളില്‍ മഴക്കാലമായാല്‍ ജീവനക്കാര്‍ക്ക് തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല.
പാതയോരങ്ങളിലെ ഉറപ്പ് കുറഞ്ഞ മരങ്ങളും ഉണങ്ങിയ മരങ്ങളും ലൈനില്‍ വീണുണ്ടാകുന്ന പ്രശ്‌നങ്ങളും ചെറുതല്ല. കടപുഴകി വീഴുന്ന മരങ്ങളും മണ്ണിടിഞ്ഞുണ്ടാകുന്ന അപകടങ്ങളും ജീവനക്കാരുടെ കുറവും വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിന് തടസമാകുകയാണ്. മുട്ടില്‍ കെ.എസ്.ഇ.ബി സെക്ഷനില്‍ പാറക്കല്‍, മുക്കംകുന്ന്, ഏഴാം ചിറ, പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി വിതരണം പുനസ്ഥാപിക്കാനായത്.
അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തെ ബാധിക്കുമോ എന്ന ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളത്. മീനങ്ങാടിയില്‍ കഴിഞ്ഞ വേനല്‍ മഴയില്‍ തുടങ്ങിയതാണ് വൈദ്യുതിയുടെ ഒളിച്ചുകളി.
ശക്തമായ മഴയത്ത് ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും വൈദ്യുതി വിതരണത്തില്‍ പരാതികളുടെ പെരുമഴയാണ്. ഇതിനുപുറമെയാണ് കണിയാമ്പറ്റ സബ്‌സ്‌റ്റേഷന്‍ വിതരണത്തിലും കമ്പളക്കാട് ഫീഡറിലും വരുന്ന തകരാറുകള്‍ പരിഹരിക്കാനുള്ള നെട്ടോട്ടം. മഴക്കാലം മുന്നില്‍ കണ്ട് ശാസ്്രതീയമായ മുന്നൊരുക്കമില്ലാത്തതാണ് വര്‍ഷാവര്‍ഷങ്ങളില്‍ കെ.എസ്.ഇ.ബി ജീവനക്കാരെയും ഉപഭോക്താക്കളെയും വലക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."