കലയുടെ ദൗത്യം സംസ്‌കാരത്തെ തിരിച്ചു പിടിക്കല്‍: ഡോ.ഖാദര്‍ മാങ്ങാട്
നീലേശ്വരം: മാനുഷിക ബന്ധങ്ങളെ പുനഃസ്ഥാപിക്കുകയും കൈമോശം വന്ന സംസ്‌കാരത്തെ തിരിച്ചുപിടിക്കുകലുമാണ് കലയുടെ വര്‍ത്തമാനകാല ദൗത്യമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്. ഡോ.പി.കെ രാജന്‍ സ്മാരക പുരസ്‌കാരം കവി റഫീഖ് അഹമ്മദിനു നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയരക്ടര്‍ എം.വി പത്മനാഭന്‍ അധ്യക്ഷനായി. ഉപരിപ്ലവമായ ചര്‍ച്ചകള്‍ നിറഞ്ഞുനില്‍ക്കുന്ന ലജ്ജാവഹമായ കാലഘട്ടമാണ് നമ്മുടേതെന്നും സത്യം വിളിച്ചു പറയാന്‍ ഓരോരുത്തരും തയാറാകേണ്ടതാണെന്നും റഫീഖ് അഹമ്മദ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പെരിഗമന ഈശ്വരന്‍ എമ്പ്രാന്തിരിയുടെ പേരിലുള്ള റഫറന്‍സ് ലൈബ്രറി സിന്‍ഡിക്കേറ്റംഗം ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
സഞ്ജയന്‍ അനുസ്മരണ പ്രഭാഷണം ഇ.പി രാജഗോപാലും പി.കെ രാജന്‍ അനുസ്മരണം ഡോ.ജെയിംസ് പോളും നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.പി സന്തോഷ്‌കുമാര്‍, എം.സി രാജു, ഡോ.വി കുമാരന്‍, ഡോ.സുരേഷ്‌മോഹന്‍ഘോഷ്, പെരിഗമന ഈശ്വരന്‍ എമ്പ്രാന്തിരി, ടി.എം വിജയന്‍, ഡോ.പി സുരഭില, ഡോ. രാജിസുകുമാരന്‍, പി റോഷിന്‍, ഡോ.എ.എം ശ്രീധരന്‍, ഡോ.റീജ, പി സനൂപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."