HOME
DETAILS
MAL
ജില്ലയെ ഇരുട്ടിലാക്കി അപ്രഖ്യാപിത പവര്‍കട്ട്
backup
April 04 2017 | 21:04 PM
നീലേശ്വരം: ജില്ലയെ ഇരുട്ടിലാക്കി അപ്രഖ്യാപിത പവര്‍കട്ട്. കുറച്ചു ദിവസമായി ഇതു പതിവാണ്. പകലും രാത്രിയും ഇതുതന്നെയാണ് സ്ഥിതി. കരണ്ടു പോയാല്‍ അര മണിക്കൂറിലധികം കഴിഞ്ഞാണ് പിന്നീട് വരുക.
വൈദ്യുതി ഓഫിസില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടിയും ലഭിക്കാറില്ല. ജില്ലയുടെ പല ഭാഗങ്ങളിലും പകല്‍ രാത്രി വ്യത്യാസമില്ലാതെ വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്.
കുടിവെള്ള പദ്ധതികളെയടക്കം ഇതു ബാധിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് കിടപ്പുരോഗികളേയും ഏറെ ബാധിക്കുന്നു. ചൂടില്‍ വെന്തുരുകുകയാണ് അവര്‍. അതിനിടയിലാണ് പവര്‍കട്ടും പതിവായത്.
ഈ വര്‍ഷം പവര്കട്ടുണ്ടാകില്ലെന്ന മന്ത്രിയുടെ വാക്കു വിശ്വസിച്ച ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാണു വകുപ്പു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."