HOME
DETAILS
MAL
ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വര്‍ണമാല തട്ടിയെടുത്തു
backup
April 04 2017 | 21:04 PM
കാഞ്ഞങ്ങാട്: ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വര്‍ണമാല തട്ടിയെടുത്തു. പുല്ലൂര്‍ കേളോത്തെ പി.വി സരോജിനി(78)യുടെ ഒന്നരപവനോളം വരുന്ന സ്വര്‍ണമാലയാണു തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പെന്‍ഷന്‍ വാങ്ങുന്നതിനു കാഞ്ഞങ്ങാട്ടെ ട്രഷറിയില്‍ പോകാനായി കേളോത്ത് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു സരോജിനി. ഈ സമയം മാവുങ്കാല്‍ ഭാഗത്തുനിന്നു ബൈക്കിലെത്തിയ സംഘം പിറകിലൂടെയെത്തി സരോജിനിയുടെ മാല തട്ടിയെടുക്കുകയായിരുന്നു. അമ്പലത്തറ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."