HOME
DETAILS
MAL
വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കായി കേന്ദ്ര മന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്
backup
June 12 2018 | 09:06 AM
ന്യൂഡല്‍ഹി: വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബാസ് നഖ്വി നടത്തുന്ന ഇഫ്താര്‍ വിരുന്ന് നാളെ. ബിജെപി നേതാക്കളില്‍ നഖ്വിമാത്രമാണ് ഇത്തവണ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമേ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഔദ്യോഗികവസതിയില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്നുവച്ചിരുന്നു.
2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം തന്റെ ഔദ്യോഗികവസതിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിട്ടില്ല. മോദി ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയതിനു പുറമെ രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് ബിജെപി മന്ത്രിമാര്‍ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."