HOME
DETAILS
MAL
കൊച്ചിയില്‍ ഭാര്യയെ വെട്ടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
backup
June 12 2018 | 09:06 AM
കൊച്ചി: ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്ച്ചാല് ആത്മഹത്യ ചെയ്തു.ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്വകാര്യ ആശുപതിയില്‍ ജീവനക്കാരുടെ ഹോസ്റ്റലില്‍ വെച്ചാണ് സംഭവം. വെട്ടേറ്റ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ കുഴഞ്ഞുവീണു. പരിസരവാസികളാണ് സന്ധ്യയെ ആശുപത്രിയിലെത്തിച്ചത്.
ഇതിനിടെയാണ് മനോജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. മനോജിന്റെ ആക്രമണത്തില്‍ സന്ധ്യയുടെ മാതാവിനും പരുക്കേറ്റിട്ടുണ്ട്.
കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഏറെ നാളായി അകന്നു കഴിയുകയായിരുന്നു സന്ധ്യയും മനോജും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."