HOME
DETAILS
MAL
ഫേസ്ബുക്ക് ലൈവില്‍ കാമുകന് കാണ്‍കെ 18 കാരി ആത്മഹത്യ ചെയ്തു
backup
June 12 2018 | 10:06 AM
കൊല്‍ക്കത്ത:ഫേസ്ബുക്ക് ലൈവില്‍ കാമുകന് കാണ്‍കെ 18 കാരി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ സോനര്പുരിലാണ് സംഭവം.
കാമുകന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അയാളെ സന്ദര്‍ശിച്ച് വീട്ടിലെത്തിയ ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. രാവിലെയായിട്ടും മകളെ കാണാത്തതിനെത്തുടര്‍ന്ന് മാതാവ് മുറിയിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കാമുകനെ കണ്ടു വന്നതിനു ശേഷം മകള്‍ നിരാശയിലായിരുന്നുവെന്ന് മാതാവ് പറഞ്ഞു.
പിന്നീടാണ് പെണ്‍കുട്ടി മരണ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലൂടെ ലൈവ് ആയി സ്ട്രീ ചെയ്തത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
പെണ്‍കുട്ടിയുടെ ഫോണില്‍ മുന്‍പ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ വീഡിയോയും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."