HOME
DETAILS

ഇതര മതസ്ഥനെ പ്രണയിച്ചതിനു ആര്‍.എസ്.എസ് തടങ്കല്‍: യുവതിയുടെ മാതാവിനും അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

  
backup
June 12 2018 | 16:06 PM

6578645645312


തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിനു യുവതിയെ രണ്ടു വര്‍ഷത്തോളം ആര്‍.എസ്.എസ് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മാതാവിനും ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. മംഗളൂരുവിലെ ആര്‍.എസ്.എസ് ഘര്‍വാപസി കേന്ദ്രങ്ങളില്‍ പീഡനത്തിനിരയായ തൃശൂര്‍ അരിയന്നൂര്‍ സ്വദേശിനി അഞ്ജലി സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണു കോടതി നടപടി.

യുവതിയുടെ മാതാവ് വിനീത, അമൃത ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രൊഫസര്‍. ഡോ. എന്‍ ദിനേശന്‍ എന്നിവര്‍ ഉള്‍പ്പടെ 24 പേര്‍ക്കെതിരേ കേസെടുത്തു അന്വേഷിക്കാന്‍ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്താനാണു കോടതി ഉത്തരവ്.

സംഭവത്തില്‍ നേരത്തെ ഡി.ജി.പി, ഗുരുവായൂര്‍ സി.ഐ എന്നിവര്‍ക്കു അഞ്ജലി പരാതി നല്‍കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പരാതി തള്ളിയതോടെയാണു കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അഞ്ജലിയുടെ മാതാവിനും ഡോക്ടര്‍ക്കും പുറമെ അമ്മാവന്‍മാരായ നരോത്തമന്‍, വേണുഗോപാല്‍ കൂടാതെ അനിത, അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭട്ട്, ബിന്ദു, ഉദയന്‍, ഷിജു, പുരുഷോത്തമന്‍, ദേവദാസ് എന്നിവര്‍ക്കും കൂടാതെ കണ്ടാലറിയുന്ന 10 പേര്‍ക്കെതിരേയുമാണു കേസെടുത്തു അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

മംഗളൂരു അടക്കമുള്ള വിവധ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി മെയ് ഏഴിനാണു മോചിതയായത്. ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്നു പൊലിസ് മോചിപ്പിച്ച അഞ്ജലിയെ കോടതി നിര്‍ദേശത്തെ തുടര്‍ന്നു മംഗലാപുരത്തെ മഹിളാ മന്ദിരത്തിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ 24നാണു കേരളത്തിലെത്തിച്ചത്.

മെയ് നാലിനാണു തടങ്കലില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പിതാവിന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിനു ഒന്നര വര്‍ഷമായി ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വിഡിയോ സന്ദേശം.

യുവതിയുടെ പ്രണയത്തെ പിതാവിന്റെ മരണത്തോടെയാണു വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. പിന്നീടു അമൃത ആശുപത്രിയില്‍ നിന്നു മാനസികരോഗിയെന്നു സര്‍ട്ടിഫിക്കറ്റുണ്ടാക്കി. 45 ദിവസം ഡോ. എന്‍ ദിനേശന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കുത്തിവച്ചു തന്നെ അമൃത ആശുപത്രിയില്‍ മയക്കി കിടത്തി. പിന്നീടു വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  8 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  20 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago