ക്ഷേത്രത്തിലേക്ക് വഴി തടസ്സമെന്ന് വാദം: താജ്മഹലിന്റെ കവാടം വി.എച്ച്.പി പ്രവര്‍ത്തകര്‍ തകര്‍ത്തു
ആഗ്ര: ക്ഷേത്രത്തിന്റെ പേരു പറഞ്ഞ് ലോകാല്‍ഭുതം താജ്മഹലിനു മേലും കൈവച്ച് ഹിന്ദുത്വ ശക്തികള്‍. വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തി താജ്മഹലിന്റെ പടിഞ്ഞാറേ കവാടം തകര്‍ത്തത്. അടുത്തുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഇത് തടസ്സമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി കവാടം തകര്‍ത്തത്. പിന്നീട് അധികൃതരെത്തി കവാടം പുന:സ്ഥാപിച്ചു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ച 10X11 ചതുരശ്ര അടിയുള്ള സ്റ്റീല്‍ കവാടമാണ് ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തകര്‍ത്തത്. കവാടത്തില്‍ നിന്ന് 350 മീറ്റര്‍ ദൂരത്തുള്ള സിദ്ധേശ്വര മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
ക്ഷേത്രം 400 വര്‍ഷം പഴക്കമുള്ളതാണെന്നും താജ്മഹലിന് മുന്‍പേയുള്ളതാണെന്നും ഇവര്‍ പറയുന്നു.
സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."