പെരുന്നാള്‍ ആഘോഷിക്കാന്‍ സഊദിയില്‍ 400 വിനോദ പരിപാടികള്‍
ജിദ്ദ: പെരുന്നാള്‍ പ്രമാണിച്ച് സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ 400 വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചു. ജനറല്‍ എന്റര്‍ടെയിന്റ്‌മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ 23 നഗരങ്ങളിലും വെടിക്കെട്ട്, കാര്‍ണിവെല്‍, നാടന്‍കലാരൂപങ്ങള്‍, സര്‍ക്കസ് തുടങ്ങി 400 പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പെരുന്നാള്‍ ആഘോഷത്തിന്റെ വിശദമായ കലണ്ടര്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തിറക്കും. നഗരവും, പരിപാടികളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള കലണ്ടറാണ് പുറത്തിറക്കുന്നത്. ടുഗെദര്‍ ഇന്‍ ഈദ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയും വിശദാംശങ്ങളറിയാം. ഈ വര്‍ഷം 5,000 വിനോദ പരിപാടികളാണ് സഊദി എന്റര്‍ടെയ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്.
നാന്നൂറെണ്ണമാണ് പെരുന്നാളിന് വിരുന്നെത്തുക. ബഹ്‌റൈന്‍, ദുബൈ, തുര്‍ക്കി, ലെബനോന്‍, ജോര്‍ദാന്‍ ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്കാണ് വിനോദത്തിനായി സൗദികള്‍ വിനോദപരിപാടികള്‍ക്ക് പോകാറുള്ളത്. ഏറ്റവും കൂടുതല്‍ സൗദികളെത്തുന്ന ബഹ്‌റൈനായിലാണ് തീരുമാനം സാമ്പത്തികമായി ബാധിക്കുന്നത്. രാജ്യത്ത് ഇതിനകം നടത്തിയ വിനോദ പരിപാടികള്‍ വന്‍ വിജയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."