HOME
DETAILS

മാനസിക രോഗികളുടെ ചികിത്സ ആരോഗ്യവകുപ്പ് ഏറ്റെടുത്തു

  
backup
April 04 2017 | 21:04 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8


കല്‍പ്പറ്റ: ജില്ലയിലെ മാനസിക രോഗികളുടെ ചികില്‍സയും മെഡിക്കല്‍ ക്യാംപുകളും മരുന്നുവിതരണവും തുടര്‍ ചികിത്സയും ആരോഗ്യ വകുപ്പ് ഏറ്റെടുത്തു.
 കഴിഞ്ഞ ആറ് വര്‍ഷമായി ഇത്തരം രോഗികളുടെ മെന്റല്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിരുന്നത് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന വഴിയായിരുന്നു. ഈ വര്‍ഷം മുതല്‍ ഇത്തരം രോഗികളുടെ ചികിത്സ നടത്താന്‍ ജില്ലാ ആരോഗ്യ വകുപ്പിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ രണ്ടു മനോരോഗ വിദഗ്ധരെ നിയമിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ജില്ലാ ആശുപത്രിയില്‍ രണ്ടു മനോരോഗ വിധഗ്ധരെ സര്‍ക്കാര്‍ നിയമിക്കുന്നത്.
 ഡോ. ഉണ്ണികൃഷണനും ഡോ. മുനീറുമാണ് ജില്ലാ ആശുപത്രിയില്‍ നിയമിതരായത്. ഇത്തരക്കാരുടെ ചികില്‍സ ജില്ലാ ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത് മാനസിക രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമാകും. ജില്ലയിലെ വിവിധയിടങ്ങളിലായി ആഴ്ചയില്‍ നാലു മെഡിക്കല്‍ ക്യാംപുകള്‍ വീതം മാസത്തില്‍ 16 ക്യാംപുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം.
ഇതുവരെ ജില്ലയിലെ മനോരോഗികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പിന് അറിവില്ലായിരുന്നു. ചികിത്സ ഏറ്റെടുത്തതോടെ ഇത്തരം രോഗികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ കൈകളിലെത്തും. രോഗികള്‍ക്ക് മരുന്നും നിര്‍ദേശവും നല്‍കുന്നതോടൊപ്പം തുടര്‍ചികിത്സക്ക് വിധേയമാക്കി രോഗ മുക്തി ഉറപ്പുവരുത്തും. ആദ്യത്തെ ക്യാംപ് മേപ്പാടിയില്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു. നാല്‍പതോളം രോഗികള്‍ പങ്കെടുത്തു. ഡോ. ഉണ്ണികൃഷ്ണന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്തോഷ്, മേപ്പാടി പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനീഷ് എന്നിവര്‍ പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  11 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  41 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago