രുദ്രാക്ഷ പെരുമയില്‍ പെരുമന വീട്
കാട്ടിക്കുളം: ആത്മീയതയുടെ സൗരഭ്യം പരത്തി അപൂര്‍വ്വ ഇനം ഫലവൃക്ഷങ്ങള്‍ക്കിടയില്‍ രുദ്രാക്ഷം പൂത്തു. കാട്ടിക്കുളം പെരുമനയില്‍ രവീന്ദ്രന്റെ വീട്ടിലാണ് നേപ്പാളിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും അപൂര്‍വമായി മാത്രം കണ്ടുവരുന്ന രുദ്രാക്ഷം കായ്കളിട്ടത്. പൂക്കളിടാന്‍ ഏഴുവര്‍ഷങ്ങള്‍ എടുക്കുമെങ്കിലും അഞ്ചാം വര്‍ഷത്തില്‍ ഇവിടെ രുദ്രാക്ഷം കായ്ച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷമാണ് മരം നിറയെ ആയിരക്കണക്കിന് രുദ്രാക്ഷം പൂത്തുലഞ്ഞു കിടക്കുന്നത്. ഇപ്പോള്‍ പച്ച നിറത്തിലാണ് കായ്കള്‍ എങ്കിലും മൂത്തു തുടങ്ങുമ്പോള്‍ പ്രത്യേക നീലനിറമാണ്. പഴങ്ങള്‍ക്ക് ചവര്‍പ്പും മധുരവും ചേര്‍ന്ന സ്വാദാണുള്ളത്. പല'മുഖങ്ങള്‍' ഉള്ള കുരുക്കളില്‍ ചതുര്‍, പഞ്ച മുഖങ്ങള്‍ ഉള്ള കുരുക്കളാണ് കഴിഞ്ഞ വര്‍ഷം ലഭ്യമായത്. യഥാര്‍ഥ രുദ്രാക്ഷമാണെന്നു വിവിധ അമ്പലങ്ങളില്‍ നിന്നെത്തിയവര്‍ വിലയിരുത്തി.
ഫലങ്ങള്‍ പഴുത്തതിന് ശേഷം ശേഖരിക്കുകയും പുറം തോല് കളഞ്ഞതിനു ശേഷം രുദ്രാക്ഷമായി മാറ്റുകയും ചെയ്യുന്നു. വിവിധ അമ്പലങ്ങളിലേക്കും മാലകള്‍ കെട്ടുന്നതിനും രുദ്രാക്ഷം നല്‍കിയിട്ടുണ്ട്. രുദ്രാക്ഷം കൂടാതെ തണുപ്പുള്ള കാലാവസ്ഥയില്‍ മാത്രം വളരുന്ന ആപ്പിളും മുറ്റത്തുതന്നെ കായ്ച്ച് നിലക്കുന്നുണ്ട്.
റംബൂട്ടാന്‍, ലിച്ചി, മുന്തിരി, സീഡ്‌ലെസ്സ് ചാമ്പക്ക, സീഡ്‌ലെസ്സ് പേരക്ക, സപ്പോട്ട, ഓറഞ്ച്, അല്‍ഫോന്‍സ് മാങ്ങ മുതല്‍ വിവിധ തരം മാങ്ങകള്‍ തുടങ്ങി അപൂര്‍വങ്ങളായ ഫലവൃക്ഷങ്ങളും, മുള, പന, ഇല്ലി, അലങ്കാര തെങ്ങ് തുടങ്ങി വിവിധ വൃക്ഷങ്ങളും, പൂച്ചെടികളും ഈ മുറ്റത്തു സമൃദ്ധിയോടെ വളരുന്നു.
കൂടാതെ അലങ്കാര മത്സ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇനം മത്സ്യങ്ങള്‍ അടങ്ങിയ കുളവും ഇവിടുത്തെ പ്രത്യേകതയാണ്. വിവിധ ഇനം പക്ഷികളും, അലങ്കാര കോഴികളും, പ്രാവുകളും വളര്‍ത്തു നായകളും പെരുമന എന്ന ഈ വീട്ടില്‍ ഒരുമിച്ചു കഴിയുന്നു.
കൃഷിക്കാരനായ രവീന്ദ്രന്‍ ഒഴിവു സമയങ്ങളിലാണ് സസ്യങ്ങളെയും പക്ഷി മൃഗാദികളെയും പരിചരിച്ചു പോരുന്നത്. എല്ലാ സഹായങ്ങളുമായി ഭാര്യ ശൈലജയും മകന്‍ ശ്രീജിത്തും ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."