HOME
DETAILS
MAL
ക്രിസ്തീയ സഭാകോടതി നല്കുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ല: സുപ്രിംകോടതി
backup
July 05 2016 | 05:07 AM
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മതവിശ്വാസികള്‍ പള്ളികള്‍ വഴി നടത്തുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രിംകോടതി. ഇത്തരത്തില്‍ വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നത് കുറ്റകരമായി കണക്കാക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
പള്ളിക്കോടതികള്‍ വഴി നടത്തുന്ന വിവാഹമോചനം നിയമപരമായി നിലനില്‍ക്കുന്നതല്ല. സിവില്‍ കോടതിയില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടത്. അല്ലാത്ത പക്ഷം പുനര്‍വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
കര്‍ണാടകയിലെ കാത്തോലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ പയസ് നല്കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൗദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."