HOME
DETAILS
MAL
കാമുകന് ലൈവ് നല്കി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
backup
June 12 2018 | 23:06 PM
കൊല്‍ക്കത്ത: കാമുകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി ലൈവായി തൂങ്ങിമരിച്ചു. കാമുകന് കാണാനായി ഫേസ്ബുക്ക് ലൈവ് ഇട്ടശേഷമാണ് 18കാരി ആത്മഹത്യ ചെയ്തത്. പശ്ചിമബംഗാളിലെ സൗത്ത് 24 പാര്‍ഗാനാസ് ജില്ലയിലാണ് സംഭവം.
ശനിയാഴ്ച കാമുകനെ കണ്ട് വീട്ടില്‍ തിരിച്ചെത്തിയ പന്ത്രണ്ടാം ക്ലാസുകാരി മൗസിമി മിസ്ത്രിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്.
റൂം തുറക്കാത്തതിനേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബലം പ്രയോഗിച്ച തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അര്‍ധരാത്രിവരെ കാമുകനുമായി നടത്തിയ ചാറ്റ് തര്‍ക്കത്തിലാണ് കലാശിച്ചതെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധന നടത്തിയതില്‍ നിന്ന് വ്യക്തമായതായി പൊലിസ് അറിയിച്ചു. പെണ്‍കുട്ടിയുടെ കാമുകനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."