HOME
DETAILS
MAL
നീരവ് മോദിക്കെതിരേ ജാമ്യമില്ലാ വാറന്റ്
backup
June 12 2018 | 23:06 PM
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിക്കെതിരേ ജാമ്യമില്ലാ വാറന്റ്. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
രാജ്യം വിട്ട നീരവ് മോദി ബ്രിട്ടനിലുണ്ടന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന നീരവ് രാഷ്ട്രീയാഭയം തേടിയതായും വിവരമുണ്ട്. തനിക്കെതിരേ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്നും ഇതിനാല്‍ അഭയം തരണമെന്നുമാണ് നീരവ് മോദി ബ്രിട്ടീഷ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."