തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന് നിക്കി ഹാലെ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് യു.എസിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി നിക്കിഹാലെ.
കഴിഞ്ഞ ദിവസം എ.ബി.സി ന്യൂസ് സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപിനെ പ്രതിരോധത്തിലാക്കിയ റഷ്യന്‍ ഇടപെടലിനെ കുറിച്ച് ഹാലെയുടെ പ്രതികരണം. ഇതുസംബന്ധിച്ച കേസില്‍ ട്രംപിന്റെ മരുമകന് ഉള്‍പ്പെടെ 20 പേരെ ചോദ്യംചെയ്യാന്‍ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി തീരുമാനിച്ചതിനുപിന്നാലെയാണ് നിക്കിഹാലെയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ ഇടപെടല്‍ കള്ളമാണെന്നായിരുന്നു നേരത്തെ ട്രംപിന്റെ നിലപാട്. സംഭവത്തെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും ക്രെംലിനിനെതിരേ തെളിവ് ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മറ്റൊരു രാജ്യം തെരഞ്ഞെടുപ്പില്‍ ഇടപെടുന്നത് അംഗീകരിക്കാനാകില്ല.
താനും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നതായും അവര്‍ പറഞ്ഞു. അമേരിക്കയുടെ അന്വേഷണം തങ്ങളെ ബാധിക്കില്ലെന്ന് നേരത്തെ റഷ്യയും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."