പട്ടാളത്തടങ്കലില്‍നിന്ന് മുന്‍സൈനികന് മോചനം
മാനന്തവാടി: കരസേനയിലെ സഹായക് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന് മിലിട്ടറിതടവിലായ മുന്‍ സൈനികന് മോചനം.
ഉത്തര്‍പ്രദേശിലെ ഫാറൂഖബാദില്‍ ഫത്തേഗഡ് രാജ്പുത്ത് റെജിമെന്റിലെ നായക് ആയിരുന്ന യാക്കിയ പ്രാതാവ് സിങ്ങിനെയാണ് മാനന്തവാടിയിലെ അഭിഭാഷകനും മുന്‍ സൈനികനുമായ അഡ്വ. പി.ജെ.ജോര്‍ജ് നല്‍കിയ പ്രീകണ്‍ഫര്‍മേഷന്‍ ഹരജിയെ തുടര്‍ന്ന് വിട്ടയച്ചത്.
സഹായക് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടതിനും തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരത്തിലേര്‍പ്പെട്ടതിനുമാണ് 2017 ജനുവരി 12ന് തടങ്കലിലാക്കിയത്.
ആര്‍മി അക്ട് സെക്ഷന്‍ 63, 41 വകുപ്പുപ്രകാരവും ഓഫിസറുടെ ഉത്തരവ് ധിക്കരിച്ചതിന് 41 (2) പ്രകാരവും ചാര്‍ജ് ചെയ്ത കോര്‍ട്ട് മാര്‍ഷല്‍ 11 സിഖ് ലൈറ്റ് ഇന്‍ഫന്ററിയിലെ ലെഫ്റ്റനന്റ് കേണല്‍ രഞ്ജന്‍ ദേവറാണിയുടെയും ജഡ്ജ് പ്രിതിമിശ്രയുടെയും നേതൃത്വത്തിലുള്ള കോര്‍ട്ട് മാര്‍ഷല്‍ബോര്‍ഡ് യാക്കിയാ പ്രതാവ്‌സിങ്ങിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 30ന് സൈന്യത്തില്‍ നിന്ന് വിരമിച്ച പ്രതാപ് സിങ്ങിനെ സൈനികതടവില്‍ പാര്‍പ്പിച്ചാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ പൂര്‍ത്തികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."