HOME
DETAILS
MAL
വാഗ്ദാനം തള്ളി ഇന്ത്യ
backup
April 04 2017 | 22:04 PM
ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ. ഇതുസംബന്ധിച്ച് യു.എസ് നടത്തിയ പ്രസ്താവനയെ വിദേശകാര്യ മന്ത്രാലയം തള്ളി. പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കും. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ഭീകരവാദവും അക്രമവും അവസാനിച്ച് സമാധാന അന്തരീക്ഷം വരണം.
പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദം മേഖലയ്ക്ക് മുഴുവന്‍ ഭീഷണിയാണ്. ഇതിനെതിരേ രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."