ബൈപ്പാസ് സമരം: മന്ത്രി കുടുങ്ങി
കൊയിലാണ്ടി: റോഡരികില്‍ ജനംകൂടി നിന്നത് കണ്ട മന്ത്രി അപകടമാണന്ന് കരുതി വാഹനം നിര്‍ത്തി ഇറങ്ങിയത് സമരത്തിന് നടുവിലായി. നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവില്‍ സ്ഥലം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ബൈപ്പാസ് വിരുദ്ധ കര്‍മസമിതി പ്രവര്‍ത്തകര്‍ തടയുന്ന സമരത്തിലാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുടുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് സമരസമിതി നേതാക്കളായ തൈക്കണ്ടി രാമദാസ്, തൊണ്ടിയേരി രവീന്ദ്രന്‍, തുടങ്ങിയവരെയും നിരവധി സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. നാഷനല്‍ ഹൈവേയുടെ സപ്പോര്‍ട്ടിംഗ് ഉദ്യോഗസ്ഥരാണ് സ്ഥലം അളവെടുക്കാന്‍ എത്തിയത് . ഇതിനിടയില്‍ സമര സമിതി പ്രസിഡണ്ട് രാമദാസ് മന്ത്രി മുഖാന്തരം പ്രശ്‌നം അവതരിപ്പിച്ചു. കാര്യങ്ങള്‍ പഠിച്ചതിനു ശേഷം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് മന്ത്രി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."