തിക്കോടിയില്‍ നൂറു ഹെക്ടറില്‍ കൃഷിയിറക്കും ക്ഷീരവികസനത്തിനും ശുചിത്വത്തിനും ബജറ്റില്‍ പ്രാധാന്യം
പയ്യോളി: തിക്കോടി പഞ്ചായത്ത് 2017-18 വാര്‍ഷിക ബജറ്റില്‍ കൃഷിക്കും ക്ഷീരവികസനത്തിനും ശുചിത്വത്തിനും പ്രാധാന്യം. പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നൂറു ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തും. പച്ചക്കറിയില്‍ സ്വയം പര്യാപ്തത, ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ തിക്കോടി എന്ന പേരില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതിയും ആവിഷ്‌കരിക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് തിക്കോടിയെ ക്ഷീരഗ്രാമമാക്കും. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, പട്ടിണിരഹിതമാക്കാനുള്ള ആശ്രയ പദ്ധതി വിപുലീകരണം, ജലസുരക്ഷാ പദ്ധതി, എല്ലാ കുടുംബത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവ ബജറ്റില്‍ പ്രത്യേകം പരിഗണന നല്‍കിയിട്ടുണ്ട്. 17,06,18,229 രൂപ വരവും 16,90,91,080 രൂപ ചെലവും 15,27,229 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് വിജിലാ മഹേഷ് അവതരിപ്പിച്ചു. പ്രസിഡന്റ് സി. ഹനീഫ മാസ്റ്റര്‍ അധ്യക്ഷനായി. തിക്കോടി കല്ലകത്ത്-പുറക്കാട് അകലാപ്പുഴ ടൂറിസം പദ്ധതി, പുതിയ വയോജന നയം, പട്ടികജാതിക്കാരുടെ സമഗ്രവികസനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ എന്നിവക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
ബജറ്റ് ചര്‍ച്ചയില്‍ പ്രസീത ആളങ്ങാരി, എം.കെ വഹീദ, ബിന്ദു കണ്ടംകുനി, എം.കെ പ്രേമന്‍, രമ ചെറുകുറ്റി, ടി. ഖാലിദ്, പി.ടി ശശിഭൂഷന്‍, എം.കെ ശ്രീനിവാസന്‍, സി. ദീപ, പി.കെ മഹ്മൂദ്, റജുല, ഷീന, സത്യന്‍, കെ.വി ദാമോധരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."