കുടിശിക പിരിക്കുന്നതില്‍ വീഴ്ചയെന്ന് സി.എ.ജി
തിരുവനന്തപുരം: റവന്യൂ കുടിശിക പിരിച്ചെടുക്കുന്നതില്‍ വിവിധ വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയെന്ന് സി.എ.ജി.അഞ്ചു വര്‍ഷത്തിലേറെയായി പതിനൊന്നു വകുപ്പുകളില്‍ നിന്ന് 5182.78 കോടി രൂപ പിരിഞ്ഞു കിട്ടേണ്ടതുണ്ടെന്നും ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
റവന്യു വകുപ്പിന് സത്വരമായി റിപ്പോര്‍ട്ട് ചെയ്യുക, റവന്യു കുടിശിക പിരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക തുടങ്ങി കുടിശിക ഈടാക്കാനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്തതാണ് വന്‍കുടിശികക്ക് കാരണമായതെന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്‌സൈസ് വകുപ്പില്‍ മാത്രം 111.14 കോടിയുടെ കുടിശികയാണുള്ളത്. 1952 മുതല്‍ എക്‌സൈസ് വകുപ്പിന് കുടിശിക ഉണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷകാലത്തിനിടയില്‍ കെട്ടികിടക്കുന്ന കേസുകളില്‍ തീര്‍പ്പാക്കാന്‍ അംഗീകരിച്ചതില്‍ ഒരു കേസില്‍ പോലും തീര്‍പ്പുണ്ടായിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇ- ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കര്‍മ പദ്ധതികള്‍ പാലിക്കാതിരുന്നത് വിവര സാങ്കേതിക വിദ്യയുടെ നവീകരണത്തിന്റെ ന്യൂനതകള്‍ക്ക് കാരണമായെന്നും വാണിജ്യ നികുതി ഭരണ നിര്‍വഹണത്തിനായി മിഷന്‍ വേഡ് പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായ 29.85 കോടിയില്‍ 7.43 കോടി രൂപ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതി വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിനായി 126 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ 45.23 ലക്ഷം രൂപ ചെലവിട്ടെങ്കിലും ആ പണത്തിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രഫണ്ടാണെന്ന് അവകാശപ്പെട്ടെങ്കിലും രേഖകള്‍ ഹാജരാക്കാതെ വകുപ്പ് ഒളിച്ചുകളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ടി ആസ്തികള്‍ സൂക്ഷിക്കുന്നതിലും വീഴ്ച പറ്റിയെന്നും സി.എ.ജി പറയുന്നു. പരിശോധിച്ച 64 ഓഫിസുകളില്‍ 41 ഓഫിസുകളിലും കേരള ഫിനാന്‍ഷ്യല്‍ കോഡ് അനുസരിച്ച് സൂക്ഷിക്കേണ്ട ഹാര്‍ഡ്‌വെയറുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും 259 ഡെസ്‌ക് ടോപ്പുകളും 145 പ്രിന്ററുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സി.എ.ജി കണ്ടെത്തി. ഹാര്‍ഡ്‌വെയര്‍ മോണിറ്ററിങ്ങ് സിസ്റ്റം പൂര്‍ണമായും പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നികുതി വകുപ്പ് പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടും ജീവനക്കാര്‍ തീര്‍പ്പാക്കേണ്ട ഫയലുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുകയോ ഫയല്‍ കൈകാര്യം ചെയ്യുന്നതിന്റെ മാനദണ്ഡം അവലോകനം ചെയ്യുകയോ ചെയ്തിട്ടില്ല. വകുപ്പിന്റെ പുനര്‍ക്രമീകരണം പഠിക്കുന്നതിലേക്കായി രൂപീകരിച്ച കമ്മിറ്റി 2012 ജനുവരിയില്‍ ജീവനക്കാരുടെ ജോലിയിലുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതിന്‍മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പിന്റെ നിര്‍വഹണ-രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം പര്യാപ്തമല്ല. നിര്‍വഹണ വിഭാഗം കണ്ടെത്തിയ ഗൗരവമുള്ള കേസുകളില്‍ നികുതി നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മതിയായ ശ്രമം നടത്തിയിട്ടില്ല. വാണിജ്യ നികുതി വകുപ്പില്‍ നടത്തിയ അനുവര്‍ത്തന ഓഡിറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളെ കണ്ടെത്തുന്നതിന് വകുപ്പില്‍ ഫലപ്രദമായ സംവിധാനമില്ലാത്തതു കാരണം 412 വ്യാപാരികള്‍ നികുതി ജാലകത്തില്‍ നിന്ന് പുറത്തായി. ഇതുകാരണം 35.25 കോടിയുടെ നഷ്ടമുണ്ടായെന്നും 31.54 കോടി രൂപ ഉള്‍പ്പെട്ട 648 കേസുകളില്‍ നികുതി നിര്‍ണയത്തിനായി നിര്‍വഹണ വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് ശേഖരിച്ച കണക്കു പ്രകാരം കശുവണ്ടി ഇറക്കുമതിയില്‍ 27 വ്യാപാരികളുടെ കണക്കുമായി ഒത്തു നോക്കിയതില്‍ 1,238.39 കോടി രൂപ മൂല്യമുള്ള കശുവണ്ടി ഇറക്കുമതി വെളിപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കെട്ടിട നികുതി പിരിവ് നടത്തുന്നതില്‍ വിവരങ്ങള്‍ പരിശോധിക്കാതെ നികുതി നിര്‍ണയിച്ചതില്‍ 450 കെട്ടിടങ്ങളിന്മേല്‍ 9.47 കോടി രൂപ കെട്ടിട നികുതി ചുമത്താതിരുന്നതിന് കാരണമായെന്നും കെട്ടിട നികുതി നിര്‍ണയിച്ചിട്ടും 3,449 കേസുകളില്‍ ആഡംബര നികുതി ചുമത്താതിരുന്നത് കാരണം 1.92 കോടി രൂപ നഷ്ടമായെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."