ജനമൈത്രിയില്‍ മാതൃകയായി സിറ്റി ജില്ലാ പൊലിസ് സ്റ്റേഷനുകള്‍
കോഴിക്കോട്: മാവൂര്‍, ഫറോക്ക്, വെള്ളയില്‍ പൊലിസ് സ്റ്റേഷനുകളില്‍ക്കൂടി ജനമൈത്രി പദ്ധതി നടപ്പിലായതോടെ പൊലിസ് സിറ്റി ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും പദ്ധതി യാഥാര്‍ഥ്യമായി. മൂന്നു സ്റ്റേഷനുകളിലെയും ജനമൈത്രി പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു.
പൊലിസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനമൈത്രി എന്ന് എടുത്തുപറയേണ്ട ആവശ്യം ഉണ്ടാവരുതെന്ന് അദ്ദേഹം പറഞ്ഞു. പൊലിസും അതുമായി സഹകരിക്കുന്നവരും പക്ഷപാതം കാണിക്കാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനങ്ങള്‍ അതിനെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പൊലിസ് മേധാവി ജെ. ജയനാഥ് ഐ.പി.എസ് അധ്യക്ഷനായി. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി.
പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.ബി രാജീവ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സുരേഷ്, അസി. കമ്മിഷണര്‍ അബ്ദുറസാഖ്, നോര്‍ത്ത് എ.സി.പി ഇ.പി പൃഥ്വിരാജ്, കോര്പറേഷന് കൗണ്‍സിലര്‍ അഡ്വ. സീനത്ത്, കെ.പി.ഒ.എ സിറ്റി സെക്രട്ടറി ആര്.ബാലകൃഷ്ണന്, കെ.പി.എ പ്രസിഡന്റ് വി.പി പവിത്രന്, ജനമൈത്രി ജില്ലാ നോഡല്‍ ഓഫിസര്‍ ടി.സി വേണുഗോപാല്‍ സംസാരിച്ചു.
തുടര്‍ന്നു നടന്ന സ്ത്രീ സുരക്ഷയും സൈബര്‍ കുറ്റകൃത്യങ്ങളും സെമിനാറില്‍ കെ. ബീരജും ലഹരിമുക്ത കേരളം സെമിനാറില്‍ ജില്ലാ പ്രബോഷന് ഓഫിസര്‍ അഷ്റഫ് കാവിലും വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."