HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ ജന്‍ ഔഷധി തുറന്നു
backup
April 04 2017 | 22:04 PM
കോഴിക്കോട്: ഭാരത സര്‍ക്കാര്‍ സംരംഭമായ ജന്‍ ഔഷധി മെഡിക്കല്‍ കോളജില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഔഷധ മേഖലയില്‍ ചൂഷണം ചെയ്യപ്പെടുന്ന സാധാരണക്കാര്‍ക്ക് അനുഗ്രഹമാണ് ജന്‍ ഔഷധി സ്റ്റോറുകളെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.പി ശ്രീശന് അധ്യക്ഷനായി. ജന്‍ ഔഷധി പ്രൊപ്രൈറ്റര്‍ വി.എം വിജയന് സ്വാഗതം പറഞ്ഞു. ആദ്യവില്പന കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.പി ശശിധരന് മുന്‍മേയറും കൗണ്‍സിലറുമായ എം.എം പത്മാവതിക്കു നല്കി നിര്‍വഹിച്ചു. ആലി, സൈന്‍ ഡയറക്ടര്‍ മുരളീധരന് എന്നിവര്‍ പ്രഭാഷണം നടത്തി. റസിഡന്‍സ് കോഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി സുബ്രഹ്മണ്യന് മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."