എം.വി.ആര് കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിച്ചു
കോഴിക്കോട്: ചൂലൂരിലെ എം.വി.ആര് കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച് സെന്ററില്‍ രോഗികള്‍ക്കുള്ള കിടത്തി ചികിത്സ ആരംഭിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഇ. നാരായണന്‍കുട്ടി വാര്യരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ അതതു വകുപ്പ് മേധാവികള്‍ ഉദ്ഘാടനം ചെയ്അതു. സര്‍ജിക്കല്‍, മെഡിക്കല്‍ ഓങ്കോളജിയില്‍ മൂന്നു വീതവും റേഡിയോ, പീഡിയാട്രിക് ഓങ്കോളജി എന്നിവയില്‍ ഓരോ മുറികളുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
35 ഡോക്ടര്‍മാരുടെ സേവനമാണ് എം.വി.ആര് കാന്‍സര്‍ സെന്ററില്‍ ലഭ്യമാകുക. മൂന്നാം നിലയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച തീവ്രപരിചരണ വിഭാഗത്തിന് സമീപമാണ് കിടത്തി ചികിത്സ ആരംഭിച്ചിരിക്കുന്നത്. 20 കിടക്കകളാണ് കിടത്തി ചികിത്സയുടെ ആദ്യഘട്ടത്തില്‍ തയാറാക്കിയിരിക്കുന്നത്. ഇവയിലൊണ് സ്യൂട്ട് മുറിയാണ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് ഐ.പി യൂനിറ്റില്‍ സജ്ജീകരിച്ചിട്ടുള്ളത്.
ഇതോടൊപ്പംകോഴിക്കോട്ട് കേന്ദ്രമായി കഴിഞ്ഞ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന അര്‍ബുദ രോഗവിമുക്തരുടെ സര്‍ക്കാരിതര സംഘടനയായ പ്രതീക്ഷയുടെ പ്രവര്‍ത്തനവും എം.വി.ആര് കാന്‍സര്‍ സെന്ററില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. രോഗികള്‍ക്കാവശ്യമായ സഹായങ്ങള്‍ പ്രതീക്ഷ വളന്റിയര്‍മാര്‍ മുഖേന ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."