HOME
DETAILS
MAL
അമിത്ഷായെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന്
backup
June 13 2018 | 00:06 AM
ഹൈദരാബാദ്: ടി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായ എന്‍.ചന്ദ്രബാബു നായിഡു അമിത്ഷായെ കൊലപ്പെടുത്താന്‍ കരുക്കള്‍ നീക്കിയെന്ന് ആരോപണം.
ആന്ധ്ര പ്രദേശ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കന്ന ലക്ഷ്മി നാരായണയാണ് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് എതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്റായ അമിത് ഷാ കുടുംബത്തോടൊപ്പം തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊലപ്പെടുത്താനുള്ള പദ്ധതിയുണ്ടായിരുന്നു എന്നാണ് കന്ന ലക്ഷ്മി നാരായണയുടെ ആരോപണം.
അന്ന് അമിത് ഷായുടെ വാഹനത്തിന് നേര്‍ക്ക് കല്ലേറും ആക്രമണവും നടന്നിരുന്നു. എന്നാല്‍ പൊലിസ് ഇത് വേണ്ടവിധം ശ്രദ്ധിച്ചില്ല. പൊലിസിനെ അക്രമത്തിന് ചൂട്ടു പിടിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. ബി.ജെ.പി സംഘടിപ്പിച്ച മഹാധര്ണയിലാണ് നേതാവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."