HOME
DETAILS
MAL
ത്രിതല പഞ്ചായത്തുകള്‍ക്കായി ശില്പശാല സംഘടിപ്പിക്കും
backup
April 04 2017 | 22:04 PM
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും മാര്‍ഗനിര്‍ദേശം നല്കുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ഏഴിന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ശില്പശാലയില് ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും വ്യത്യസ്തങ്ങളായ സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമാണ് ശില്പശാലയെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."