HOME
DETAILS
MAL
ശരീരം തളര്‍ന്നവര്‍ക്ക് മൊബൈല്‍ റിപ്പയറിങ് പരിശീലനം
backup
April 04 2017 | 22:04 PM
കോഴിക്കോട്: നട്ടെല്ലിന് കേടുപാട് സംഭവിച്ച രോഗികള്‍ക്ക് തൊഴില്‍ പരിശീലനവുമായി പീപ്പിള്‍സ് ഫൗണ്ടേഷന് രംഗത്ത്. ഇതിനായി മൊബൈല്‍ ഫോണ്‍ ടെക്നോളജി ക്യാംപ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16,17 തിയതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി കാംപസില്‍ ഇതിനായുള്ള ക്യാംപ് സംഘടിപ്പിക്കും. ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് കമ്മിറ്റിയുമായി സഹകരിച്ചു നടത്തുന്ന ക്യാംപിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് ബ്രിഡ്കോ ആന്‍ഡ് ബ്രിഡ്കോയാണ്. ക്യാംപില്‍ തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേരടങ്ങുന്ന ആദ്യബാച്ചിന് ജൂണ്‍ നാല് മുതല്‍ ആറ് മാസക്കാലം ജെ.ഡി.റ്റി ക്യാംപസില്‍ വിദഗ്ധ പരിശീലനം നല്‍കും. വിവരങ്ങള്‍ക്ക് 0495 272960. ഹബീബ് റഹ്മാന്, ഡോ.പി.സി അന്‍വര്‍, റഷീദ് തോട്ടത്തില്‍, കെ.സുധീഷ്, കെ. ഷാനവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."