ഉര്‍ദു ഭാഷയുടെ സൗന്ദര്യം പ്രചരിപ്പിക്കപ്പെടണം: കെ.പി സുധീര
കോഴിക്കോട്: ഉര്‍ദു അനുപമ സൗന്ദര്യത്തിന്റെ ഭാഷയാണെന്നും അതിനെ കൂടുതലായി പ്രചരിപ്പിക്കപ്പെടണമെന്നും സാഹിത്യകാരി കെ.പി സുധീര. കേരള ഉര്ദുയാത്രക്ക് കോഴിക്കോട് നല്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഭാഷയാണ് ഉര്‍ദു. ഫ്രഞ്ചും ജാപ്പനീസും ഉള്‍പ്പെടെ വിദേശ ഭാഷകള്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന മലയാളികള്‍ ഉര്‍ദു പഠിക്കാനും പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങണമെന്നും അവര്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മാസ്റ്റര്‍ അധ്യക്ഷനായി.
ഡോ.കെ അബ്ദുല്‍ഗഫൂര്‍ പ്രമേയ പ്രഭാണം നടത്തി. എന്‍.കെ അബ്ദുല്‍ ഹഖീം,കെ.കെ ഇഖ്ബാല്‍ ശരീഫ്,ഹാഷിം ഹുസൈന്,പി.ശംസുദ്ദീന്‍,ഫൈസല്‍ ഇളയേടത്ത് സംസാരിച്ചു. എം.കെ ശബീര്‍ സ്വാഗതവും റഫീഖ് മായനാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."