വിമുക്തഭടന്റെ മരണം: പൊലിസ് പീഡനത്തെ തുടര്‍ന്നെന്ന് ആത്മഹത്യാ കുറിപ്പ്
ബാലുശ്ശേരി: വിമുക്തഭടന്റെ മരണത്തിന് കാരണം പൊലിസിന്റെ മാനസികപീഡനവും മര്‍ദനവും മൂലമെന്ന് ആത്മഹത്യാ കുറിപ്പ്. എരമംഗലം കുരുവങ്ങല്‍ രാജന്‍ (58)നെ കഴിഞ്ഞ മാര്‍ച്ച് 26ന് രാവിലെയാണ് വീട്ടുവളപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. ബാലുശ്ശേരി പൊലിസ് തന്നെ മര്‍ദിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചതിലും മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ഇന്നലെ രാജന്റെ ബാഗില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
25ന് താമരശേരിയില്‍ സെക്യൂരിറ്റി ജോലിക്ക് പോകുമ്പോള്‍ എരമംഗലത്തുവച്ച് ബസ് ജീവനക്കാരും രാജനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ബസിനെ പിന്തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനുമുന്നില്‍ നിര്‍ത്തിച്ചെങ്കിലും അവിടെയുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
തുടര്‍ന്ന് ജാമ്യമെടുത്ത ആളെ രാജന്‍ വിളിക്കുകയും നിങ്ങള്‍ക്ക് ഇനി യാതൊരു പ്രയാസവും ഉണ്ടാക്കില്ലെന്നും പറഞ്ഞിരുന്നു. ജാമ്യം എടുത്തയാള്‍ വിവരം പൊലിസിനെ അറിയിച്ചെങ്കിലുംഅവര്‍ അത് ഗൗനിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ഇന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
ബസിലുള്ള യാത്രക്കാരുടെ സാന്നിധ്യത്തിലാണ് രാജനെ കസ്റ്റഡിയിലെടുത്തതെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും മര്‍ദിച്ചിട്ടില്ലെന്നും സി.ഐ കെ. സുഷീര്‍ പറഞ്ഞു. അമ്മ: പത്മാവതി, ഭാര്യ: ശ്യാമള, മക്കള്‍: അഭിലാഷ്, ശരണ്യ. മരുമകന്‍: വിപിന്‍ (ചേലിയ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."