ചമഞ്ഞൊരുങ്ങി ലൂണിനി
ജൂണ്‍ 14 മുതല്‍ ജൂലൈ 15വരെ റഷ്യയിലെ വിവധ സ്റ്റേഡിയങ്ങളിലേക്കായിരിക്കും ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള ഫുട്‌ബോള്‍ ആരാധകരുടെ കണ്ണും കാതും. റഷ്യയിലെ വിവധയിടങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. കളികള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങള്‍..
ലൂണിനി സ്റ്റേഡിയം
1952ലെ ഹെല്‍സിങ്കി സമ്മര്‍ ഒളിംപിക്‌സില്‍ പങ്കെടുത്ത റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് പ്രതീക്ഷിക്കാത്ത വിധം 22 സ്വര്‍ണമടക്കം 71 മെഡലുകള്‍ ലഭിച്ചു. കൃത്യമായ പരിശീലനവും മറ്റുമില്ലാതെയായിരുന്നു റഷ്യയുടെ മികച്ച നേട്ടം. എന്നാല്‍ മികച്ച പരിശീലനത്തിനും മറ്റുമുള്ള സൗകര്യമൊരുക്കിയില്‍ ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് തിരിച്ചറിവില്‍ നിന്നാണ് ലൂണിനി സ്റ്റേഡിയം രൂപം കൊള്ളുന്നത്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലാണ് ട്രൗക്കോടു കൂടിയ ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി ഒരുക്കുന്നത്. പദ്ധതി തയ്യാറാക്കി 450 ദിവസത്തിനുള്ളില്‍ തന്നെ പണികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം തുറന്നുകൊടുത്തു.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ കമോവ്‌നികി ജില്ലയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 81, 000 കാണികളുടെ ഉള്‍കൊള്ളുന്ന സ്റ്റേഡിയം. 1956 ജൂലൈ 31നായിരുന്നു സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1956 മുതല്‍ 1992 വരെ സെന്‍ട്രല്‍ ലെനിന്‍ സ്റ്റേഡിയം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1963 ഒക്ടോബര്‍ 13ന് സോവിയറ്റ് യൂണിയനും ഇറ്റലിയും തമ്മല്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിലായിരുന്നു ലൂണിനിയില്‍ റെക്കോര്‍ഡ് കാണികളെത്തിയത്. 102,538 പേരായിരുന്നു അന്നത്തെ മത്സരം കാണാന്‍ ലൂണിനിയിലേക്ക് ഇരമ്പിയെത്തിയത്
350 മില്യന്‍ യൂറോ നല്‍കിയാണ് റഷ്യന്‍ സര്‍ക്കാര്‍ ലൂണിനിയെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിട്ടുള്ളത്. റഷ്യയിലെയും യൂറോപ്പിലെ തന്നെയും ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാണ് ലൂണിനി. 1980ലെ ഒളിംപിക്‌സിന്റെ ഉദ്ഘാടനവും സമാപനവും, 1999ലെ യുവേഫാ കപ്പ് ഫൈനല്‍, 2008ലെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍, 2013ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ലൂണിനി വേദിയായിട്ടുണ്ട്. നിലവിര്‍ റഷ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടായിട്ടാണ് ലൂണിനി അറിയപ്പെടുന്നത്. റഷ്യയും സഊദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരവും ഉദ്ഘാടന ചടങ്ങുകളും ഫൈനലും സമാപന ചടങ്ങുകളും ലൂണിനിയിലാണ് നടക്കുക. ഉദ്ഘാടനവും സമാപനവും ഉള്‍പെടെ ഏഴു മത്സരങ്ങള്‍ ലൂണിനിയുടെ പുല്‍ത്തകിടിയിലായിരിക്കും അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."