കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കരുത്: സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് പാര്‍ട്ടിക്ക് ദോഷമുണ്ടാകുന്ന പ്രവര്‍ത്തനമുണ്ടാകാന്‍ പാടില്ലെന്ന് മുന്‍മന്ത്രി കെ സുധാകരന്‍. അങ്ങിനെയുണ്ടായാല്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ നമുക്ക് സാധിക്കണം. കരുത്തുറ്റ നേതൃത്വമുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ കോണ്‍ഗ്രസിനാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ശിക്ഷക്‌സദനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഓരോ നേതാക്കളും തയാറാകണം.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.പി
ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെങ്കിലും പഞ്ചാബില്‍ ശക്തമായ വിജയം നേടാനായത് കരുത്തുറ്റ നേതൃത്വമുണ്ടായത് കൊണ്ടാണ്.
കോണ്‍ഗ്രസ് കൂടുതല്‍ കരുത്ത് നേടിയാല്‍ വര്‍ഗിയ പിന്തിരിപ്പന്‍ ശക്തിയായ ബി.ജെ.പിക്കും പ്രതിലോമ രാഷ്ടീയം കളിക്കുന്ന സി.പി.എമ്മിനും കേരളത്തില്‍ ജനമനസില്‍ സ്ഥാനമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴിന് വൈകുന്നേരം നാലുമണിക്ക് നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ കുംഭകോണത്തിലെ പ്രതിയായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന ധര്‍ണ നടത്താന്‍ നേതൃയോഗം തീരുമാനിച്ചു.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. എം.എല്‍.എമാരായ കെ.സി ജോസഫ്, അഡ്വ. സണ്ണി ജോസഫ്, പി.
ടി തോമസ് എം.എല്‍.എ, കെ.പി.
സി.സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, കെ സുരേന്ദ്രന്‍, എം നാരായണന്‍കുട്ടി, യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."