HOME
DETAILS
MAL
ചെങ്കല്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്
backup
April 04 2017 | 22:04 PM
മട്ടന്നൂര്‍: ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. പരുക്കേറ്റ ലോറി ഡ്രൈവര്‍ കുറ്റ്യാടി സ്വദേശി ബിജുവിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിക്കൂറില്‍ നിന്നു ചെങ്കല്ല് കയറ്റി കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി മട്ടന്നൂര്‍ ഉത്തിയൂര്‍ നഗരസഭ ഓഫീസിന് സമീപത്തെ ഇറക്കത്തില്‍വച്ച് നിയന്ത്രണം വിട്ടു റോഡരികിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ ക്ലീനര്‍ ഉണ്ടായിരുന്നുവെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്നു മട്ടന്നൂര്‍-മരുതായി റോഡില്‍ അല്പ നേരം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂരില്‍ നിന്ന് പൊലിസെത്തി റോഡില്‍ മറിഞ്ഞ ചെങ്കല്ല് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."