യെകാതറിന്ബര്ഗ് സ്റ്റേഡിയം
1900ത്തില്‍ തുടങ്ങുന്നതാണ് യെകാതറിന്ബര്ഗ് സ്റ്റേഡിയത്തിന്റെ ചരിത്രം. 1920 മുതല്‍ റഷ്യയിലെ വിവിധ കായിക മത്സരങ്ങള്‍ക്ക് യെകാതറിന്ബര്ഗ് സ്റ്റേഡിയം സാക്ഷിയായി. 1959ല്‍ വനിതകള്‍ക്കായി നടത്തിയ ലോക സ്കേറ്റിങ്ങ് ചാംപ്യന്‍ഷിപ്പ് ഇവിടെ നടത്തിയ പ്രധാന പോരാട്ടങ്ങളിലൊന്നാണ്.
ലോകത്തിന് മുന്നില്‍ റഷ്യയുടെ സ്കേറ്റിങ്ങിന് മേല്വിലാസമുണ്ടാകുന്നതില് യെകാതറിന്ബര്ഗ് സ്റ്റേഡിയത്തിന് വലിയ പങ്കുണ്ട്. 1962,1966,1974, 1978 കാലയളവുകളിലും സ്റ്റേഡിയം പ്രധാനപ്പെട്ട സ്കേറ്റിങ് ചാംപ്യന്‍ഷിപ്പുകള്‍ക്ക് വേദിയായി. 2004 ലോടെയാണ് യെകാതറിന്ബര്ഗ് സ്റ്റേഡിയത്തിന്റെ തലവര മാറുന്നത്.
35,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം 45,000 പേര്ക്കിരിക്കാവുന്നതാക്കി മാറ്റി. 2006-2011 കാലയളവില്‍ സ്റ്റേഡിയത്തില്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തി. ലോങ് ജംപ്, ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് എന്നിങ്ങനെ ട്രാക്ക് ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ക്കൂടി ഒരുക്കി. ലോകകപ്പിനായി 2014ലാണ് പുതുക്കിപ്പണിയല്‍ തുടങ്ങിയത്. ലോകകപ്പില്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ നടക്കുന്ന വേദികളിലൊന്നാണിത്. ഗ്രൂപ്പ് തലത്തിലുള്ള നാല് മത്സരങ്ങള്‍ മാത്രമാണിവിടെ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."