കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കിയതോടെ തൊഴില്‍ ഇല്ലാതായത് 2500 പേര്‍ക്ക്
മട്ടന്നൂര്‍: ഗ്രാമീണജനതയുടെ ആശാകേന്ദ്രമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മലയോരത്തെ 2500 തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയതോടെയാണ് 2500 പേരുടെ തൊഴിലുറപ്പ് ഐഡന്റിറ്റി കാര്‍ഡ് അസാധുവായത്. ഗ്രാമപഞ്ചായത്ത് മുനി
സിപ്പാലിറ്റിയായതോടെ തൊഴിലുറപ്പ് അംഗത്വം നഷ്ടമാവുന്നതോടൊപ്പം ഈ പരിധിയില്‍ ഇനി തൊഴിലുറപ്പു പദ്ധതി നിയമപ്രകാരം അനുവദിക്കാനുമാവില്ല. ഇതോടെ തൊഴിലുറപ്പു പദ്ധതിയില്‍ നിന്നു ലഭിക്കാറുണ്ടായിരുന്ന ഉറപ്പായ ഒരു വരുമാനം നഷ്ടമാകുന്ന അവസ്ഥയിലാണ് പ്രദേശത്തെ ഗ്രാമീണ തൊഴിലാളികള്‍. 125 മുതല്‍ 220 ഉം 250 കൂലി വാങ്ങിക്കുന്നവര്‍ ഉണ്ടായിരുന്നെങ്കിലും ഗ്രേഡ് മാറിയതോടെ ഇവര്‍ ഇപ്പോള്‍ അയ്യങ്കാളി പദ്ധതിയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. എന്നാല്‍ ഇരിട്ടി മുനിസിപ്പാലിറ്റി രൂപീകരിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള ജോലി ചെയ്യാന്‍ പകരം സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ സ്ഥിരം സ്റ്റാഫും മറ്റു സംവിധാനങ്ങളുമുണ്ടെങ്കിലും സംസ്ഥാനതലത്തിലുള്ള അയ്യങ്കാളി പദ്ധതിയില്‍ ഇതൊന്നുമില്ല. അഭ്യസ്തവിദ്യരായ ജനതയെങ്കിലും കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ് തൊഴില്‍ചെയ്യുന്നത്. കേരളത്തില്‍മാത്രം 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 16 ലക്ഷം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത് എന്നാണ് ഏകദേശ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."