പൊട്ടിയ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്റെ മരണം: അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
തിരുവനന്തപുരം: ശക്തമായ മഴയില്‍ വൈദ്യുതികമ്പി പൊട്ടി വീണതറിയിച്ചിട്ടും 12 മണിക്കൂറോളം അധികൃതര്‍ നടപടിയെടുക്കാത്തതിനാല്‍ വയോധികന്റെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു.
അര്‍ബന്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. ജൂലൈ 7 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്കിയ പരാതിയിലാണ് നടപടി. ശാസ്തവട്ടത്ത് ചായക്കട നടത്തുന്ന കാട്ടായിക്കോണം സ്വദേശി ശശിധരനാണ് (75) വൈദ്യുതാഘാതമേറ്റ് മരിച്ചത്.
മരണവിവരമറിഞ്ഞശേഷമാണ് വൈദ്യുത ബോര്‍ഡ് ജീവനക്കാര്‍ സ്ഥലത്തെത്തിയതെന്ന് പരാതിയില്‍ പറയുന്നു. ശനിയാഴ്ചയാണ് ശക്തമായ മഴയില്‍ വൈദ്യുതി കമ്പി പൊട്ടി വീണത്. ശശിധരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."