നൂറ്റിയഞ്ച് കോടി മുടക്കി ആനപരിപാലനകേന്ദ്രം ആരംഭിക്കും: മന്ത്രി
വെള്ളറട: നൂറ്റിയഞ്ച് കോടി മുടക്കി കാപ്പ്കാട് ആനപരിപാലനകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി. അഡ്വ. കെ. രാജു. ഇന്നലെ വൈകിട്ട് കുന്നത്ത്കാല്‍ ഗൗതം ഓഡിറ്റോറിയത്തില്‍ നടന്ന ക്ഷീരസമൃദ്ധിമില്‍ക്ക് ഇന്‍സെന്റീവ് എ.എം.സി ധനസഹായം വിതരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവിനേയും കര്‍ഷകനേയും ഇന്‍ഷ്വര്‍ ചേയ്യുന്ന പദ്ധതി നടപ്പിലാക്കും. രണ്ടര കോടി രൂപ മുതല്‍ മുടക്കി ഷീരകര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ പശുക്കള്‍ വാങ്ങുന്നതിന് അവസരം നല്‍കും.
നെല്‍കൃഷിചെയ്യിന്നതിന് പലിശരഹിത വായ്പനല്‍കും. തരിശ്ഭൂമികള്‍ ഏറ്റെടുത്ത് നെല്‍കൃഷി ചെയ്ത് നെല്‍ ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടും.
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ രണ്ട് സിംഹങ്ങളെ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, അരുണ്‍ എച്ച്.എസ്, ഡോ. ഗീതാ രാജശേഖരന്‍, കെ.കെ സജയന്‍, ഷീബാറാണി കെ.എസ്, സി. ബേബി, പാലിയോട് ശ്രീകണ്ഠന്‍, എസ്.പി സുധ, ജെസി ചാക്കോ, അഡ്വ. ഗിരീഷ്‌കുമാര്‍, ഡി.കെ ശശി, സി. സുന്ദരേശന്‍ നായര്‍, കെ. സുരേഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."