എസ് സുദേവന്‍ ഇനി ജില്ലയില്‍ സി.പി.എമ്മിന്റെ സാരഥി
കൊല്ലം: സി.ഐ.ടി.യു നേതാവും കാപെക്‌സ് ചെയര്‍മാനുമായ എസ്. സുദേവന്‍ ഇനി ജില്ലയില്‍ സി.പി.എമ്മിന്റെ സാരഥി. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി സെക്രട്ടറിയായി എസ്. സുദേവനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. 63 കാരനായ എസ്. സുദേവന്‍ 1971ലാണ് സി.പി.എമ്മില്‍ അംഗമായത്. കൊല്ലായില്‍, മടത്തറ ബ്രാഞ്ചുസെക്രട്ടറിയായി തുടക്കം. 1976ല്‍ ചിതറ ലോക്കല്‍ കമ്മിറ്റി അംഗം. 1981 വരെ പാര്‍ട്ടി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയംഗം. ചടയമംഗലം ഏരിയാകമ്മിറ്റി രൂപീകരണം മുതല്‍ ഏരിയാ കമ്മിറ്റി അംഗവും പുനലൂര്‍ ഏരിയാ കമ്മിറ്റി രൂപീകരണംമുതല്‍ പുനലൂര്‍ ഏരിയാ കമ്മിറ്റി അംഗംവുമായി.
1984 മുതലാണ് സി.പി.എം ജില്ലാ കമ്മിറ്റി അംഗമായത്. 1990 മുതല്‍ 95 വരെ ചടയമംഗലം ഏരിയാ സെക്രട്ടറി. 1995 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റംഗം. 2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
കെ.എസ.്‌വൈ.എഫ് കൊല്ലായില്‍ യൂനിറ്റ് സെക്രട്ടറിയായി യുവജന രംഗത്ത് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കെ.എസ്.വൈ.എഫ് ചിതറ വില്ലേജ് സെക്രട്ടറി, കൊട്ടാരക്കര താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ജില്ലാകമ്മിറ്റി സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.ഡി.വൈ.എഫ്.ഐ രൂപീകരണത്തിനു ശേഷം ആദ്യ ജില്ലാ കമ്മിറ്റി സെക്രട്ടറിയായി. സംസ്ഥാന ട്രഷറര്‍, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാകമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി, ജില്ലാ പ്ലാന്റേഷന്‍ യൂനിയന്റെ വര്‍ക്കിങ് പ്രസിഡന്റായി ഏഴ് വര്‍ഷവും കൊട്ടാരക്കര താലൂക്ക് പ്ലാന്റേഷന്‍ യൂനിയന്‍ പ്രസിഡന്റായി 17 വര്‍ഷവും പ്രവര്‍ത്തിച്ചു.
കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറിയായി നാല് വര്‍ഷം പ്രവര്‍ത്തിച്ചു. 1988 മുതല്‍ ചിതറ സര്‍വിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്. 2000 ത്തില്‍ ചടയമംഗലം ജില്ലാ ഡിവിഷനില്‍ നിന്നും, 2005ല്‍ ചിതറ ജില്ലാ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് ഘട്ടത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി.
1987 മുതല്‍ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയരക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ചിതറ ചക്കമലയില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കുന്നതിനുവേണ്ടി 1970 മുതല്‍ തുടര്‍ന്നുവന്ന ശക്തമായ സമരത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്നു. നിരവധി തവണ എതിരാളികളുടെ ആക്രമണത്തിന് വിധേയനായിട്ടുണ്ട്. 1986ലെ കശുവണ്ടി തൊഴിലാളി സമരത്തോടനുബന്ധിച്ച് കരീപ്ര പാലനിരപ്പിലെ തൊഴിലാളികളോടൊപ്പം ജയില്‍വാസം അനുഭവിച്ചു. ഭാര്യ എല്‍ മഹിളാമണി (റിട്ട. സെക്രട്ടറി നിലമേല്‍ എ.സ്.ഇ.ബി). മക്കള്‍ അഡ്വ. എസ് അനുരാജ് (സി.പി.എം ചിങ്ങേലി ലോക്കല്‍ കമ്മിറ്റി അംഗം), എസ്. അഖില്‍രാജ് (വിദ്യാര്‍ത്ഥി). മരുമകള്‍: അഡ്വ. ജെ. മിത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."