HOME
DETAILS
MAL
സാന്റിയോഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈക്കോടതിയില്‍
backup
July 05 2016 | 06:07 AM
കൊച്ചി: ലോട്ടറി മുതലാളി സാന്റിയോഗോ മാര്‍ട്ടിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. എം.കെ ദാമോദരനാണ് സാന്റിയോഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായത്. അനധികൃത പണമിടപാട് കേസില്‍ തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് ദാമോദരന്‍ ഹാജരായത്. സി.ബി.ഐ നിലപാടറിയാന്‍ ഹരജി തിങ്കളാഴ്്ച്ചത്തേക്ക് മാറ്റി. ലോട്ടറി നിയന്ത്രണ നിയമപ്രകരമുള്ള കുറ്റകൃത്യം നിലവില്‍ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കേസും നിലനില്‍ക്കില്ലെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്നുമാണ് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."