ഉത്തേജക ഉപയോഗം: ഇന്ത്യന്‍ താരങ്ങള്‍ മൂന്നാം സ്ഥാനത്ത്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഉത്തേജ വിരുദ്ധ സമിതിയായ വാഡ ലോകത്ത് ഏറ്റവുമധികം ഉത്തേജകം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്തെ 117 അത്‌ലറ്റുകള്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെന്നാണ് വാഡയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കായിക മുന്നേറ്റത്തില്‍ നാം പിന്നോട്ട് പോവുകയും ഉത്തേജകത്തില്‍ മുന്നോട്ടു വരികയും ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. റഷ്യയാണ് ഒന്നാംസ്ഥാനത്ത്. 176 അത്‌ലറ്റുകളാണ് റഷ്യയില്‍ നിന്ന് മരുന്നടിക്ക് പിടിയിലായത്. 129 അത്‌ലറ്റുകള്‍ പരിശോധനയില്‍ പരാജയപ്പെട്ട ഇറ്റലിയാണ് പട്ടികയില്‍ രണ്ടാമത്. നേരത്തെ 2013, 2014 വര്‍ഷങ്ങളിലും ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.
പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങളെല്ലാം മൂത്ര സാംപിളുകളുടെ പരിശോധനയിലാണ് പരാജയപ്പെട്ടത്. വാഡയുടെ പുതിയ ഉത്തേജക വിരുദ്ധ ചട്ട പ്രകാരം നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വിട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഉത്തേജകം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013ല്‍ 91 പേരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. 2014ല്‍ ഇത് 96 ആയി. 117 പേരുടെ പട്ടികയില്‍ രണ്ടു പേര്‍ ഉത്തേജക പരിശോധനയില്‍ പങ്കെടുക്കുന്നതില്‍ പരാജയപ്പെട്ടവരോ അതല്ലെങ്കില്‍ യാത്രാ സംബന്ധമായ വിവരങ്ങള്‍ വാഡയ്ക്ക് കൈമാറുന്നതില്‍ പരാജയപ്പെട്ടവരോ ആണ്. ഈ കാര്യങ്ങളില്‍ പരാജയപ്പെട്ടാലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടവരായിട്ടാണ് കണക്കാക്കുക. പട്ടികയില്‍ 78 പേര്‍ പുരുഷ താരങ്ങളാണ്. 37 പേര്‍ സ്ത്രീകളാണ്.
ദാരോദ്വഹന താരങ്ങളാണ് ഉത്തേജക ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 56 താരങ്ങളാണ് ഈ വിഭാഗത്തില്‍ പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതില്‍ 32 പുരുഷ താരങ്ങളും 24 വനിതാ താരങ്ങളുമാണ്. നാഡ 5162 സാംപിളുകളാണ് 2015ല്‍ പരിശോധിച്ചത്. ഇതില്‍ 110 എണ്ണം പോസ്റ്റീവായി. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."