ഐ.പി.എല്‍ പത്താം സീസണിന് ഇന്ന് തുടക്കം
ഹൈദരാബാദ്: ടി20 മത്സരങ്ങളുടെ ആവേശം ആവാഹിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. കിരീട ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് മത്സരത്തിലെ പ്രത്യേകത. ബാംഗ്ലൂരിനെ നയിക്കുന്നത് ഷെയ്ന്‍ വാട്‌സനും ഹൈദരാബാദിനെ നയിക്കുന്നത് ഡേവിഡ് വാര്‍ണറുമാണ്.
ഉദ്ഘാടനത്തിന് പൊലിമയേറും
വര്‍ണാഭമായ പരിപാടികളാണ് ഉദ്ഘാടന ചടങ്ങിനായി ബി.സി.സി.ഐ ഒരുക്കിയിട്ടുള്ളത്. എട്ട് വേദികളായി എട്ട് ഉദ്ഘാടന ചടങ്ങുകളാണ് ഉണ്ടാവുകയെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ഓരോ സംസ്ഥാനത്തും പ്രത്യേകമായി മത്സരങ്ങളുടെ ആവേശം എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് തന്റെ ആശമയല്ല. കമ്മിറ്റിയിലെ ഓരോ അംഗവും ആരാധകര്‍ക്ക് ആഘോഷിക്കാനായി ഒരുക്കുന്ന ചടങ്ങാണിത്.
ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളുടെ ആതിഥ്യ മര്യാദകളും സംസ്‌കാരങ്ങളും ചടങ്ങില്‍ സമന്വയിപ്പിക്കും. കഴിഞ്ഞ ഒന്‍പതു സീസണുകളിലായി നടന്ന മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. പരിപാടിക്ക് കൊഴുപ്പേകാന്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളുമുണ്ടാകും. ഋതിക് റോഷന്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, ഷാരൂഖ് ഖാന്‍ ,എമി ജാക്‌സന്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങ് നടക്കുന് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എമി ജാക്‌സന്റെ നൃത്തം ഉണ്ടാവും. രണ്ടാം ദിനത്തില്‍ റിതേഷ് ദേശ്മുഖ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ പരിപാടി അവതരിപ്പിക്കും. ടൈഗര്‍ ഷറോഫ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ ഏഴിനും ശ്രദ്ധ കപൂര്‍, മൊണാലി താക്കൂര്‍ എന്നിവര്‍ ഏപ്രില്‍ 13ന് ഈഡന്‍ ഗാര്‍ഡനിലും ഏപ്രില്‍ 15ന് പരിനീതി ചോപ്ര ഫിറോസ് ഷാ കോട്‌ലയിലും പരിപാടി അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."