HOME
DETAILS

കുഴല്‍പ്പണവുമായി പിടികൂടിയ കാര്‍ ഒരാഴ്ച കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് 48 ലക്ഷം

  
backup
April 04 2017 | 23:04 PM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82


കുന്ദമംഗലം: കണക്കില്‍ പെടാത്ത പണവുമായി പിടികൂടിയ കാര്‍ ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോള്‍ ലഭിച്ചത് അരക്കോടിക്കടുത്ത് കുഴല്‍പ്പണം. വാഹന പരിശോധനക്കിടെ കഴിഞ്ഞ മാസം 27ന് രാത്രി 11 ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരില്‍ നിന്നായി രേഖകളില്ലാത്ത 2.13 ലക്ഷം രൂപ കുന്ദമംഗലം പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.വി വിമല്‍, പി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
കസ്റ്റഡിയിലെടുത്ത കാര്‍ കുന്ദമംഗലം പൊലിസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലായിരുന്നു നിര്‍ത്തിയിട്ടിരുന്നത്. അസി.കമ്മിഷണര്‍ (നോര്‍ത്ത്) പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുന്ദമംഗലം കോടതിയുടെ അനുമതിയോടെ ഇന്നലെ ഉച്ചക്ക് കാര്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് പണം ലഭിച്ചത്.
കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് 48 ലക്ഷം രൂപ കൂടി കുന്ദമംഗലം പൊലിസ് കണ്ടെത്തിയത്. കൊടുവള്ളി സ്വദേശികളായ യൂസുഫ്, ജംഷീര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ വാഹനം വിട്ടുകൊടുത്തിരുന്നില്ല. കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ മാഫിയ സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago