വാഫിക്ക് അന്താരാഷ്ട്ര അംഗീകാരം
വളാഞ്ചേരി: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന് (സി.ഐ.സി) ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ര്യൂറോ വെറിട്ടാസ് സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ ഐ.എസ്.ഒ 9001:2015 അംഗീകാരം. ഇന്റര്‍നാഷനല്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് അംഗത്വത്തോടെ വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യ ആസ്ഥാനമായാണ് സി.ഐ.സിയുടെ പ്രവര്‍ത്തനം.
കാലോചിതമായി പരിഷ്‌കരണം വരുത്തുന്ന വാഫി, വഫിയ്യ സിലബസുകളുടെ ഉള്ളടക്കം, ഏകീകൃത പ്രവേശന പരീക്ഷകള്‍, മുല്യനിര്‍ണയ ക്യാംപുകള്‍, നിരന്തര മൂല്യനിര്‍ണയ രീതികള്‍, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, അധ്യാപക വിദ്യാര്‍ഥി മാനേജ്‌മെന്റ് പരിശീലന ക്യാംപുകള്‍, കലാ കായിക മത്സരങ്ങള്‍, സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍, ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ നിലവാരം വിലയിരുത്തിയാണ് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. വാഫി, വഫിയ്യ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ മെയ് മൂന്ന്,നാല് തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കും.
വാഫി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ബ്ര്യൂറോ വെറിട്ടാസ് സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കേരള മാനേജര്‍ വിനോദ് പണിക്കര്‍ അംഗീകാരപത്രം കൈമാറി. കോര്‍ഡിനേറ്റര്‍ പ്രൊഫ.അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അധ്യക്ഷനായി. മര്‍കസ് ജനറല്‍ സെക്രട്ടറി ആദൃശ്ശേരി ഹംസക്കുട്ടി മുസ്്‌ലിയാര്‍, സൈത് മുഹമ്മദ് നിസാമി, പി.എസ്.എച്ച് തങ്ങള്‍ പരപ്പനങ്ങാടി, എ.വി അബൂബക്കര്‍ ഖാസിമി, ,സി. മുഹമ്മദലി ആതവനാട്, ഹബീബുല്ല ഫൈസി, ഡോ.താജുദ്ദീന്‍ വാഫി അസ്ഹരി പങ്കെടുത്തു. അഹ്മദ് വാഫി ഫൈസി കക്കാട് സ്വാഗതവും ഹമീദ് വാഫി കുരുവമ്പലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."