എസ്.എം.എഫ് ദേശീയ പ്രതിനിധി സമ്മേളനം: അന്തിമരൂപമായി
തൃശൂര്‍: ഏപ്രില്‍ 26,27 തിയതികളില്‍ തൃശൂര്‍ ദേശമംഗലത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ ദേശീയ മഹല്ല് പ്രതിനിധി സമ്മേളനത്തിന് അന്തിമരൂപമായി. 26-ന് വെകിട്ട് ഹൈദ്രോസ് മുസ്്‌ലിയാര്‍ ചെറുവാളൂര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് ഔപചാരിക തുടക്കമാവും. ഉദ്ഘാടന സമ്മേളനം മൗലാനാ മുഫ്തി ശരീഫുര്‍റഹ്്മാന്‍ രിസ്‌വി ബിഹാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയവര്‍ സംബന്ധിക്കും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കര്‍മപഥം, ചര്‍ച്ചാവേദി, വ്യക്തിത്വവും നേതൃത്വവും, സാമൂഹികവിചാരം, മഹല്ല് നവലോകത്തെ സംസ്‌കരണ മാതൃകകള്‍, വിദ്യാഭ്യാസം തുടങ്ങിയ സെഷനുകളിലായി അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അഹ്്മദ് വാഫി കക്കാട്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, എസ്.വി മുഹമ്മദലി, ജാഫര്‍ സ്വാദിഖ് ഐ.എ.എസ് തുടങ്ങിയവര്‍ വിഷയമവതരിപ്പിച്ച് സംസാരിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ക്ക് രണ്ട് ദിവസത്തെ പ്രത്യേക ക്യാംപും മഹല്ല് സന്ദര്‍ശനവും സംഘടിപ്പിക്കും.
27-ന് വൈകിട്ട് നടക്കുന്ന സമാപന സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു.ആര്‍ പ്രദീപ് എം.എല്‍.എ, മൗലവി മതീന്‍ അഹ്്മദ് കൊല്‍ക്കത്ത, ഡോ. മുസ്തഫാ കമാല്‍ ത്രിപുര, അബൂസഈദ് മുഹമ്മദ്, അബ്ദുല്ല നുഅ്മാന്‍ ത്രിപുര തുടങ്ങിയവര്‍ സംബന്ധിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മഹല്ല് പ്രതിനിധികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓരോ മഹല്ലില്‍ നിന്നും ഖത്വീബുമാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്. ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തിനാവശ്യമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. സ്വാഗതസംഘം ഓഫിസ് ഏപ്രില്‍ ആറിന് മൂന്നിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പട്ടാമ്പിയില്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."