പശുക്കടത്താരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി
ജയ്പൂര്‍: കന്നുകാലിക്കടത്ത് ആരോപിച്ച് യുവാവിനെ അക്രമികള്‍ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശി പെഹ്്ലു ഖാനെ(35)യാണ് ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് പശുക്കളെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് പശുക്കടത്ത് തടയാനായി സര്‍ക്കാര്‍ അനുകൂലികളായ ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പശുസംരക്ഷക സംഘടന രൂപീകരിച്ചിട്ടുണ്ട്. ഇവരാണ് പെഹ്്ലുഖാനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആറ് വാഹനങ്ങളിലായി പശുക്കളെ ആള്‍വാര്‍ ഹൈവേ വഴി കൊണ്ടുപോകുന്നതായി വിവരം ലഭിച്ച അക്രമികള്‍ കാത്തിരുന്ന് വാഹനം തടഞ്ഞ് അക്രമിക്കുകയായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ ഇയാളുള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെഹ്്ലുഖാന്റെ ജീവന് രക്ഷിക്കാനായില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കാര്‍ഷിക വൃത്തിക്കും പാലിനുമായിട്ടാണ് കന്നുകാലികളെ കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇത് മനസിലാക്കാതെയാണ് പശുക്കടത്തെന്നാരോപിച്ച് അക്രമം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."