HOME
DETAILS

സാന്റിയാഗോ മാര്‍ട്ടിനാണ് ഈ സര്‍ക്കാറിന്റെ സ്‌പോണ്‍സര്‍: വി.ഡി സതീശന്‍

  
backup
July 05 2016 | 07:07 AM

vd-satheeshan

കൊച്ചി: സാന്റിയാഗോ മാര്‍ട്ടിനാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സ്‌പോണ്‍സറെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.യുമായ വി.ഡി സതീശന്‍. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായ നടപടിക്കെതിരെയാണ് അദ്ദേഹം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. മാര്‍ട്ടിന് കേരളത്തിലേക്ക് കടന്നുവരാനുള്ള ചുവന്ന പരവതാനി വിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ട്ടിനുവേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഖ്‌വി ഹാജരായതിനെ ശക്തമായി വിമര്‍ശിച്ചവരാണ് സി.പി.എം. അന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ അഭിഭാഷകനാണ് മാര്‍ട്ടിനു വേണ്ടി ഹാജരായത്.

വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ നിന്ന് 80000 കോടി രൂപയാണ് മാര്‍ട്ടിന്‍ കടത്തിയതെന്നാണ് വി.എസ് പറഞ്ഞിരുന്നത്. അന്ന് സര്‍ക്കാറുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്നതിന് രേഖമൂലമുള്ള തെളിവ് പുറത്തുവന്നിരുന്നു. അതിന് നേതൃത്വം നല്‍കിയ ഇ.പി ജയരാജന്‍ ഇന്ന് മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago
No Image

ലേഖന് മടക്കയാത്രയിൽ തണലായി കെഎംസിസി; ഇനി ഗാന്ധിഭവനിൽ വിശ്രമ ജീവിതം

oman
  •  2 months ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

International
  •  2 months ago
No Image

ഇരുമ്പയിര് കടത്ത് കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ

National
  •  2 months ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago