ഉമ്മന്‍ചാണ്ടി തന്നോട്ട് കാണിച്ചത് ക്രൂരമായ നിസംഗത;കടന്നാക്രമിച്ച് സുധീരന്‍
തിരുവനന്തപുരം: പരസ്യപ്രസ്താവ പാടില്ലെന്ന കെ.പി.സി.സിയുടെ നിര്‍ദ്ദേശം മറികടന്ന് ഗുരുതര ആരോപണങ്ങളുമായി വി.എം സുധീരന്‍. കെ.പി.സി.സി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് സുധീരന്‍ തുറന്നടിച്ചു.
താന്‍ കെ.പി.സി.സി പ്രസിഡന്റായത് ഉമ്മന്‍ചാണ്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. വീട്ടില്‍ പോയി കണ്ടിട്ടും നീരസം പ്രകടിപ്പിച്ചു. ഞാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും അദ്ദേഹം വന്നില്ല. പിന്നീട് മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസ്സഹകരിച്ചു.ജനപക്ഷ യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് നടത്തിയ ജനരക്ഷാ യാത്രയും ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്. ഉദ്ഘാടനപ്രസംഗത്തില്‍ ജാഥാനായകന്റെ പേരു പോലും പറയാന്‍ മടിച്ചു.
കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. രാജ്യസഭാ സീറ്റു നൽകിയത് അധാർമികമാണ്. സമാന്യബോധമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരമൊരു തീരുമാനമെടുക്കില്ല. ലോക്സഭയിൽനിന്നു രാജ്യസഭയിലേക്ക് ഒരാൾ പോകുമ്പോൾ ലോക്സഭയിൽ ഒരു സീറ്റ് കുറയും. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്.യു.പി.എയുടെ നഷ്ടം ബി.ജെ.പിയുടെ നേട്ടമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാണി ചാഞ്ചാട്ടക്കാരനാണ്. ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതില്‍ പാളിച്ചയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല. ദുര്‍ബലപ്പെടുത്താനാണ് നേതാക്കള്‍ ശ്രമിച്ചത്.
ഒരാളോടും എന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് പറഞ്ഞിട്ടില്ല. രാഹുല്‍ എന്നോട് പിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എതിര്‍ത്ത് പറഞ്ഞില്ല. സോണിയയേും കണ്ടു. അവരും ആവശ്യപ്പെട്ടു. അങ്ങനെ പ്രസിഡന്റായി. എന്നെ ആരും പിസിസി പ്രസിഡന്റായി കെട്ടിയിറക്കിയതല്ല.
കെ.പി.സി.സി പ്രസിഡന്റായി പരസ്യപ്രസ്താവ വിലക്കിയ ആളാണ് താന്‍. അതിനു പിന്നാലെ കെ.പി.സി.സി ഓഫിസില്‍ പത്രസമ്മേളനം വിളിച്ചു പരസ്യപ്രസ്താവന നടത്തിയ ആളാണ് എം.എം ഹസനെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."