തമിഴ്‌നാട്ടിലെ എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: വരള്‍ച്ചയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി മദ്രാസ് ഹൈക്കോടതി വിധി. ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാത്ത വിധത്തില്‍ ദുരിതത്തിലായ കര്‍ഷകരുടെ മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളാനാണ് ഇന്നലെ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ എസ്. നാഗമുത്തു, എം.വി മുരളീധരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് ഈ സുപ്രധാന വിധി.
കൊടും വരള്‍ച്ചയില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഇത്തവണ കാര്‍ഷിക രംഗത്ത് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കര്‍ഷക ആത്മഹത്യ വര്‍ധിച്ചേക്കുമെന്ന ആശങ്ക മുന്‍നിര്‍ത്തി തമിഴ്‌നാട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് സമരം മാറ്റിയിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് നാഷനല്‍ സൗത്ത് ഇന്ത്യന്‍ റിവര്‍ ഇന്റര്‍ ലിങ്കിങ് അഗ്രികള്‍ച്ചറിസ്റ്റ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സാമ്പത്തിക സഹായമില്ലെങ്കില്‍ തമിഴ്‌നാട് കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും പോവുകയെന്ന് സംഘടന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജനങ്ങളുടെ ദുരിതം കാണുന്നതിനുപകരം കേന്ദ്ര സര്‍ക്കാര്‍ കാഴ്ച്ചക്കാരായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കഷ്ടപ്പാടിന് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ഷകരെ തരംതിരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്ന നടപടി പാടില്ലെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."