മൂന്നാര്‍ സന്ദര്‍ശിക്കാന്‍ വി.എസിന് ധൈര്യമുണ്ടോയെന്ന് എം.എം ഹസന്
മൂന്നാര്‍: മൂന്നാര്‍ കൈയേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വി.എസ് അച്യുതാനന്ദന് ധൈര്യമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. തിരുവനന്തപുരത്ത് ഇരുന്നുകൊണ്ട് അഭിപ്രായം പറയാതെ മൂന്നാറില്‍ വന്ന് സ്വന്തം പാര്‍ട്ടി നേതാക്കളുടെ കൈയേറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ വി.എസ് തയാറാകണമെന്നും ഹസന് പറഞ്ഞു. മൂന്നാറില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സേവ് മൂന്നാര്‍ കാംപയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ കൈയേറ്റങ്ങളും കുടിയേറ്റങ്ങളും രണ്ടാണ്. ഇവിടുത്തെ കച്ചവടക്കാര്‍ കൈയേറ്റക്കാരല്ല. ഇവരോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നും ഹസന് പറഞ്ഞു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാണ് യു.ഡി.എഫ് അഭിപ്രായം. എല്ലാ കൈയേറ്റങ്ങള്‍ക്കും മുന്പില് നില്‍ക്കുന്നത് റിസോര്‍ട്ട് മാഫിയകളാണ്. ഇതിന് ഒത്താശ ചെയ്യുന്നത് സി.പി.എം നേതാക്കളുമാണ്. വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിച്ച് വര്‍ഷങ്ങളായി മൂന്നാറില്‍ കുടിയേറി മൂന്ന് സെന്റ് നാല് സെന്റ് ഭൂമിയിലും വീട് വച്ചു താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയര്മാന് എസ്. അശോകന് അധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, ഡി.സി.സി പ്രസിഡന്റ് ഇബ്റാഹീം കുട്ടികല്ലാര്‍, ഇ.എം അഗസ്തി, ജോയി തോമസ്, റോയി കെ പൗലോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."