അറിവിന്‍ മുറ്റത്തേക്ക് കുരുന്നുകളെ വരവേറ്റ് പ്രവേശനോത്സവം
മലപ്പുറം: പുതിയ അധ്യയന വര്‍ഷത്തെ ആഘോഷപൂര്‍വം വരവേറ്റ് വിദ്യാലയങ്ങളില്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചു. പഠനോപകരണങ്ങള്‍ നല്‍കിയും തൈകള്‍ നട്ടും മധുരം നല്‍കിയും പുതുതായെത്തിയ വിദ്യാര്‍ഥികളെ സ്വീകരിച്ചു.
പെരിന്തല്‍മണ്ണ നഗരസഭാ പ്രവേശനോത്സവം പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍.പി സ്‌കൂളില്‍ നവാഗതരോട് സംവദിച്ചും പഠനകിറ്റ് വിതരണം ചെയ്തും നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതിചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ വി.ഉമ്മര്‍, സതീദേവി, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, തെക്കത്ത് ഉസ്മാന്‍, കെ.ജെ അജിത്ത് മോന്‍, സി.ടി ശ്രീജ, പി.കെ ജോര്‍ജുകുട്ടി, കെ. മധുസൂദനന്‍, കെ. മണികണ്ഠന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2320 അധികം കുട്ടികള്‍ പുതുവര്‍ഷം വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടി. ഒന്നാം ക്ലാസിലേക്കും നഴ്‌സറി ക്ലാസിലേക്കുമുള്ള 1650ഓളം കുട്ടികള്‍ക്ക് നഗരസഭ പഠനോപകരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. 11000 വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ദിവസം തന്നെ സ്‌കൂള്‍ ഡയറി വിതരണം ചെയ്തു.
പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്തുതല പ്രവേശനോത്സവം ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രസിഡന്റ് പെട്ടമണ്ണ റീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആയിഷ അധ്യക്ഷയായി. പാഠപുസ്തക, യൂനിഫോം വിതരണത്തിന്റെ ഉദ്ഘാടനം, വിവിധ അവാര്‍ഡ് വിതരണം എന്നിവ നടന്നു. പഞ്ചായത്തംഗങ്ങളായ എം.ഇബ്രാഹീം, എം.രമ്യ, ഹെഡ്മിസ്ട്രസ് സി.കെ ഗീത, പി.കെ സൈതലവി, പങ്കജാക്ഷന്‍, ബാലസുബ്രമണ്യന്‍, ഗോവിന്ദപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
വെട്ടത്തൂര്‍: കാപ്പ് ജി.എം.യു.പി ആന്‍ഡ് ഹൈസ്‌കൂളില്‍ നടന്ന പഞ്ചായത്തുതല സ്‌കൂള്‍ പ്രവേശനോത്സവം പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഹംസക്കുട്ടി അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ കെ.റഫീഖ ബഷീര്‍, ഷൈനി മോള്‍, പ്രധാനാധ്യാപിക എം.സി ഗൗരി, മുഹമ്മദ് അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആലിപ്പറമ്പ്: പഞ്ചായത്തുതല പ്രവേശനോത്സവം ആനമങ്ങാടിലെ കാമ്പുറം എ.എല്‍.പി സ്‌കൂളില്‍ നടന്നു. പുതുതായി പ്രവേശനം നേടിയ സ്‌കൂളിലെ എണ്‍പതോളം വിദ്യാര്‍ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സിനി ടീച്ചറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കവാടം മുതല്‍ വിദ്യാലയത്തിലേക്ക് ആനയിച്ചുകൊണ്ടുവന്ന ശേഷമാണ് പരിപാടികള്‍ക്ക് തുടക്കമായത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഫൈസല്‍ അധ്യക്ഷനായി.
താഴേക്കോട്: പൂവത്താണി എ.എം.യു.പി സ്‌കൂളില്‍ നടന്ന പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം സുനില്‍കുമാര്‍ അധ്യക്ഷനായി. ഒന്നാം ക്ലാസില്‍ ഈ വര്‍ഷം ചേര്‍ന്ന 800ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാഗസിന്റെ പ്രകാശനവും നടന്നു. ഹെഡ്മിസ്ട്രസ് നാരായണന്‍കുട്ടി, സൈത് മുഹമ്മദ്, ബി.ആര്‍.സി പ്രതിനിധി മനോജ്, എച്ച്.ഐ മുഹമ്മദ് സംസാരിച്ചു.
കീഴാറ്റൂര്‍: പഞ്ചായത്തുതല പ്രവേശനോത്സവം തച്ചിങ്ങനാടം കൃഷ്ണ യു.പി സ്‌കൂളില്‍ പ്രസിഡന്റ് പ്രസീദ മണിയാണി ഉദ്ഘാടനം ചെയ്തു. ചുമര്‍ചിത്ര രചന നടത്തി സ്‌കൂള്‍ അലങ്കരിച്ച ചിത്രകാരന്‍ നാരായണനെ പരിപാടിയില്‍ ആദരിച്ചു. വിത്ത് വിതരണത്തിന്റെയും വൃക്ഷത്തൈ വിതരണത്തിന്റെയും ഉദ്ഘാടനവും നടന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദാലി ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.മുഹമ്മദ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, മുഹമ്മദ് റാഫി, ബി.ആര്‍.സി പ്രതിനിധി അമൃത, അബ്ദുല്‍ ലത്തീഫ്, വി. ബിജുമോന്‍, പ്രധാനാധ്യാപിക സൂസമ്മ മാത്യു, അധ്യാപകരായ ബേബി മത്തായി, റഷീദ് സംസാരിച്ചു.
എടവണ്ണപ്പാറ: കൊണ്ടോട്ടി ബ്ലോക്ക്, വാഴക്കാട് പഞ്ചായത്തുതല പ്രവേശനോത്സവ ഉദ്ഘാടനം ചാലിയപ്രം ഗവ.ഹൈസ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ നിര്‍വഹിച്ചു. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷയായി. സൗജന്യ യൂനിഫോം വിതരണം എ.ഇ.ഒ ആശിഷും സൗജന്യ പാഠപുസ്തക വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരവും ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്റ്റീല്‍ ബോട്ടില്‍ വിതരണം ചെയ്തു. ബി.പി.ഒ ദിലീപ് അഷ്‌റഫ് കോറോത്ത്, തങ്കം, ശറഫുന്നീസ, പി.അബൂബക്കര്‍, പ്രധാനാധ്യാപകന്‍ ഗോവിന്ദന്‍, അബ്ദുല്ല വാവൂര്‍ സംസാരിച്ചു.
എടവണ്ണപ്പാറ: വെട്ടുപാറ എ.എം.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുഹറ ടീച്ചര്‍ അധ്യക്ഷയായി. ജബ്ബാര്‍ കുരിക്കള്‍, ജലീഷ്, ബുശൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പെരിന്തല്‍മണ്ണ: ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നവാഗതര്‍ക്ക് പ്രവേശനോത്സവമൊരുക്കി സ്റ്റുഡന്റസ് പൊലിസ് കേഡറ്റുകളും. പുതുതായെത്തിയ കുട്ടികളെ കേഡറ്റുകള്‍ പ്രത്യേകം തയാറാക്കിയ 'അക്ഷരാഹാരവും മഷിപേനയും' നല്‍കി വരവേറ്റു. പി.ടി.എ പ്രസിഡന്റ് ടി.കെ ജയന്‍ ഉദ്ഘാടനം ചെയ്തു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ട്രാഫിക് ബോധവല്‍ക്കരണ കാര്‍ഡുകളും വിതരണം ചെയ്തു. കേഡറ്റുകള്‍ക്കുള്ള ഔഷധ തൈകളുടെ വിതരണവും നടന്നു. ഹെഡ്മിസ്ട്രസ് വഹീദ ബീഗം, ലിസമ്മ ഐസക്, ഷാജിമോന്‍, രമ, സുന്ദരന്‍, കെ.പി.കെ മണികണ്ഠന്‍, സുരേഷ് സംബന്ധിച്ചു.
മലപ്പുറം: കുന്നുമ്മല്‍ എ.എം.എല്‍.പി സ്‌കൂളില്‍ നവാഗതര്‍ക്ക് പഠനോപകരണ കിറ്റ് നല്‍കി പ്രവേശനോത്സവം നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. യൂനിഫോം വിതരണം, വിത്ത് വിതരണം, മധുര പലഹാര വിതരണം എന്നിവ നടത്തി. കരടിക്കല്‍ ഖാദര്‍ അധ്യക്ഷനായി.
വലിയാട് യു.എ.എച്ച്.എം.എല്‍.പി. സ്‌കൂളില്‍ പുതുതായി ഒന്നാം ക്ലാസിലെത്തിയ കുട്ടികള്‍ പ്രവേശനോത്സവത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ പ്ലാവിന്‍ തൈ നട്ടു. പ്രവേശനോത്സവച്ചടങ്ങ് പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സിയുടെ നിര്‍ദേശ പ്രകാരം എം.എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. മാനേജര്‍ സി.കെ ഉമ്മര്‍കോയ ഉദ്ഘാടനം ചെയ്തു.
അങ്ങാടിപ്പുറം: പഞ്ചായത്തുതല പ്രവേശനോത്സവം കോട്ടപ്പറമ്പ് എ.എം.എല്‍.പി.സ്‌കൂളില്‍ പ്രസിഡന്റ് ഒ.കേശവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.നസീറ അധ്യക്ഷയായി. ബ്ലോക്കംഗം പി.പത്മജ, പി.അബ്ദുസ്സമദ്, കെ.എസ് ബീന, പി. സബിന്‍, എ. എല്‍ദോ മത്തായി, വി. ഷൈലജ സംസാരിച്ചു.
കൊളത്തൂര്‍: നാഷനല്‍ എല്‍.പി സ്‌കൂളില്‍ പ്രധാനധ്യാപിക സുധാ റാണി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്.പി.പി.എ നാസര്‍ അധ്യക്ഷനായി.
കോഡൂര്‍: പഞ്ചായത്തുതല പ്രവേശനോത്സവം ചെമ്മങ്കടവ് ഗവ. മാപ്പിള യു.പി സ്‌കൂളില്‍ പ്രസിഡന്റ് സി.പി ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം സുബൈര്‍ അധ്യക്ഷനായി. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം പ്രസിഡന്റ് സി.പി ഷാജി വിതരണം ചെയ്തു.
മേലാറ്റൂര്‍: പഞ്ചായത്തുതല പ്രവേശനോത്സവം മേലാറ്റൂര്‍ എ.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കമലം ഉദ്ഘാടനം ചെയ്തു. പഠനകിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം കെ.സുഗുണ പ്രകാശ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ഉദയവര്‍മന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സിദ്ദീഖ്, ബി.ആര്‍.സി കോഡിനേറ്റര്‍ കെ.ബദറുന്നീസ, മേലാറ്റൂര്‍ പത്മനാഭന്‍, പി.പ്രതീപ് സംസാരിച്ചു.
കൊണ്ടോട്ടി: തുറക്കല്‍ ഇ.എം.ഇ.എ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ വിത്ത് പേന വിതരണം ചെയ്തു. എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാനാധ്യാപകന്‍ പി.ടി ഇസ്മാഈല്‍ മാസ്റ്റര്‍ വിത്ത് പേന വിതരണം ചെയ്തു. സി.കെ സുഹ്‌റബി, പി.എ ഷമീര്‍, കെ. ബറത്ത് സംസാരിച്ചു.
കൊണ്ടോട്ടി:കാഞ്ഞിരപറമ്പ് ജി.എം.എല്‍.പി സ്‌കൂളില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷംസു ചാലാക്കല്‍ അധ്യക്ഷനായി.പ്രധാന അധ്യാപിക ടി.എസ്.സിനി,മാളിയക്കല്‍ സുലൈമാന്‍ സംബന്ധിച്ചു.
പുളിക്കല്‍:ചെറുമിറ്റം പി.ടി.എം.എ.എം.യു പി സ്‌കൂളില്‍ കെ.കെ ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കാസ്‌ക്ക് ക്ലബിന്റെ നേതൃത്വത്തില്‍ കിറ്റ് വിതരണവും നടത്തി. പി.ടി.എ പ്രസിഡന്റ് എം.വിജയന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."